ദുബൈ: വീട്ടിലിരുന്ന് സിനിമ കാണുന്നത് എളുപ്പവും ആയാസരഹിതവുമാക്കുന്നതിന് പ്രമുഖ റീട്ടെയിലർ ഗ്രൂപ്പായ ലുലുവും ആസ്‌ട്രേലിയ ആസ്ഥാനമായ ഫിൽമിയുമായി കരാർ ഒപ്പുവെച്ചു. സബ്‌സ്‌ക്രിപ്‌ഷൻ, ഡൗൺലോഡ്, സൈൻ, ക്രെഡിറ്റ് കാർഡ് എന്നിവ ആവശ്യമില്ലാതെ ഏറ്റവും പുതിയ സിനിമകൾ വീട്ടിലിരുന്ന് കാണുന്നതിനുള്ള സംവിധാനമാണ് ഇതുവഴി ഒരുക്കുന്നത്. തെരഞ്ഞെടുത്ത സിനിമ ഉടനടി പ്ലേ ചെയ്യുവാൻ സ്മാർട്ട്‌ഫോൺ കാമറ വഴി ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതി. ഇത് എല്ലാ സ്മാർട്ട് ഫോണുകളിലും പ്രവർത്തിക്കുന്നു.
തീയറ്ററിലെ സിനിമ ടിക്കറ്റിെൻറ പകുതി നിരക്ക് മാത്രം നൽകിയാൽ മതി എന്നതാണ് മറ്റൊരു പ്രത്യേകത. അധിക ചെലവില്ലാതെ ഏഴ് ദിവസത്തേക്ക് ഏഴ് പേർക്ക് വരെ ഷെയർ ചെയ്യാനുള്ള സൗകര്യവുമുണ്ട്. ലോഞ്ച് കാമ്പയിെൻറ ഭാഗമായി ക്യുആർ കോഡുകളുള്ള വെർച്വൽ മൂവി ടിക്കറ്റുകൾ അഞ്ച് ദിർഹം മുതൽ 20 ദിർഹം വരെ വിലക്ക് ലുലു ഹൈപർമാർക്കറ്റുകളിൽ ലഭിക്കും.
ജി.സി.സിയിൽ സിനിമ കാണുന്നത് ഇനി ഒരിക്കലും പഴയതുപോലെയാകില്ലെന്ന് ജി.സി.സിയിലെ ഫിൽമിയുടെ എക്‌സ്‌ക്ലൂസീവ് വിതരണക്കാരനും മി ടൈം എൻറർടൈൻമെൻറ് സി.ഇ.ഒയുമായ ഫൈസൽ മുഷ്‌താഖ് പറഞ്ഞു. ഫോക്സ്- സ്റ്റാർ, ആർ.എസ്.വി.പി, ജിയോ സ്റ്റുഡിയോ, വയാകോം 18 എന്നിവയുമായി ഞങ്ങൾ സഹകരിക്കുന്നു. അറബി, മലയാളം, തമിഴ്, ഫിലിപ്പിനോ എന്നീ ഭാഷകളിലുള്ള ജി.സി.സിയുടെ സിനിമകൾക്കായും മുൻകൂട്ടി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. 200ലധികം സ്റ്റോറുകളിലായി വ്യാപിച്ചു കിടക്കുന്ന ലുലു ഹൈപ്പർമാർക്കറ്റുമായുള്ള പങ്കാളിത്തം ഏറ്റവും അനുയോജ്യമായ തിരഞ്ഞെടുപ്പാണെന്ന് മീ ടൈം എൻറർടെയിൻമെൻറ് മാർക്കറ്റിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഡയറക്ടർ സുഭാഷ് നായർ പറഞ്ഞു.
നൂതനമായ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഫിൽമി വഴിയുള്ള സിനിമ കാണൽ മികച്ച ഓപ്ഷനായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഉടൻ പ്രദർശനത്തിനെത്തുന്ന ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ടിക്കറ്റ് വിൽപ്പന ഏപ്രിൽ ഒന്ന് മുതൽ തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.