അബൂദബി: ഹൃദയാഘാതം മൂലം അബൂദബിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് അത്തോളി അണ്ടിക്കോട് മൂർത്തുകണ്ടി പരേതനായ ഉസ്സൻ കോയയുടെ മകൻ മുജീബാണ് (50) മരിച്ചത്. അബൂദബി ഖലീഫ ഹോസ്പിറ്റലിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് വി.കെ. റോഡ് മസ്ജിദ് തഖ്വയിൽ മയ്യിത്ത് നമസ്കാര ശേഷം പറമ്പത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മാതാവ്: സുഹറാബി.
ഭാര്യ: സുഹറ. മക്കൾ: മിൻഹ ഫാത്തിമ, മുന ഫാത്തിമ. സഹോദരങ്ങൾ: പരേതനായ ഫൈസൽ മൂർത്തികണ്ടി, നദീറ, ബെസീന, സുഫൈറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.