അബൂദബി: ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോഒാപറേഷൻ (ഒ.െഎ.സി) വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ ഇന്ത്യ മുന്നോട്ടുവെച്ച ആശയങ്ങൾക്ക് ഏറെ സ്വീകാര്യത. സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നടത്തിയ പ്രസംഗത്തിന് വലിയ പ്രശംസയാണ് ലഭിച്ചത്. ക്രിയാത്മകവും ശക്തവും ആരോഗ്യകരും എന്നാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള പ്രഭാഷണത്തെ യു.എ.ഇ വിദേശകാര്യ–അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ വിശേഷിപ്പിച്ചത്.
ഇന്ത്യ അതിഥി രാഷ്ട്രമായി എത്തിയത് ആ രാജ്യത്തെ സംബന്ധിച്ചും ഒ.െഎ.സിയെ സംബന്ധിച്ചും ചരിത്രപരമാണെന്ന് അബ്ദുല്ല ബിൻ സായിദ് അഭിപ്രായപ്പെട്ടു. ഇന്ത്യയും ഒ.െഎ.സി രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരതക്കെതിരെ ശക്തമായ സന്ദേശമാണ് ഇന്ത്യ സമ്മേളനത്തിൽ നൽകിയത്. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ഒ.െഎ.സി താക്കീത് ചെയ്യണമെന്ന് സുഷമ സ്വരാജ് പ്രസംഗത്തിൽ പറഞ്ഞു. ബംഗ്ലാദേശ്, ഉസ്ബെകിസ്താൻ, മാലദ്വീപ് തുടങ്ങി വിവിധ രാഷ്ട്രങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായി ഉഭയകക്ഷി ചർച്ച നടത്താനും സുഷമ സ്വരാജ് സമയം കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.