അബൂദബി: ഒമാൻ ഉൾക്കടലിനും ഹോർമുസ് കടലിടുക്കിനും മുകളിലൂടെയുള്ള ഇറാൻ വ്യോമ പാതകളിലൂടെ പറക്കില്ലെന്ന് ഇത്തിഹാദ് എയർവേസും ശനിയാഴ്ച അറിയിച്ചു. ഇനിയൊരു അ റിയിപ്പുണ്ടാകുന്നത് വരെ വിവിധ വ്യോമപാതകളിൽ മാറ്റമുണ്ടാകുമെന്നും ചില വിമാനങ്ങൾ വൈകിയേക്കുമെന്നും കമ്പനി പറഞ്ഞു. വ്യോമപാതകളിലെ തിരക്ക് കാരണം അബൂദബിയിൽനിന്ന് പുറപ്പെടാൻ വൈകുന്നതും വ്യോമപാത മാറ്റുന്നതിനാൽ യാത്രാദൂരം വർധിക്കുന്നതുമാണ് ഇതിന് കാരണം. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് മുന്തിയ പരിഗണന നൽകുന്നതെന്ന് ഇത്തിഹാദ് വക്താവ് വ്യക്തമാക്കി.
യു.എസും ഇറാനും തമ്മിലെ സംഘർഷം കാരണം വ്യോമപാത സംബന്ധിച്ച് വിമാനക്കമ്പനികൾ ഉചിതമായ തീരുമാനമെടുക്കണമെന്ന് യു.എ.ഇ പൊതു സിവിൽ വ്യോമയാന അതോറിറ്റി (ജി.സി.എ.എ) ശനിയാഴ്ച നിർദേശിച്ചിരുന്നു. യു.എസിെൻറ ഡ്രോൺ ഇറാൻ വീഴ്ത്തിയതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചതിനെ തുടർന്നാണ് നിർദേശം നൽകിയത്.എമിറേറ്റ്സ്, ഫ്ലൈ ദുബൈ കമ്പനികൾ വെള്ളിയാഴ്ച തന്നെ വ്യോമപാതയിൽ മാറ്റം വരുത്തിയിരുന്നു. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ വിമാനങ്ങളും ഇറാൻ വ്യോമപാത ഒഴിവാക്കിയാണ് പറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.