ദുബൈ: വ്യാഴാഴ്ച 51ാമത് ദേശീയദിനം ആഘോഷിക്കുന്ന അയൽരാജ്യമായ ഒമാന്‍ ആശംസകൾ അർപ്പിച്ച് യു.എ.ഇ നേതാക്കൾ. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാനും മറ്റു നേതാക്കളും ട്വിറ്ററിൽ ഒമാൻ ജനതയെയും ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിനെയും അഭിനന്ദിച്ചു.
നമ്മുടെ പൊതുവായ ചരിത്രമാണ് ഒരുമിച്ച് ജീവിക്കുന്നതിെൻറ അടിസ്ഥാനമെന്നും നമ്മുടെ ബന്ധം സാഹോദര്യം, സ്നേഹം, സാമൂഹിക ഐക്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ശൈഖ് മുഹമ്മദ് ബിൻ റാശിദ് ട്വിറ്ററിൽ കുറിച്ചു. ഒമാെൻറ 51ാം ദേശീയ ദിനത്തിൽ ഒമാനി സഹോദരങ്ങൾക്കൊപ്പം ഞങ്ങളും പങ്കുചേരുന്നു.
ഇന്ന് ഞങ്ങൾ അവരുടെ സന്തോഷം പങ്കിടുകയും സുൽത്താനേറ്റിനെ തുടർച്ചയായ വിജയവും സമൃദ്ധിയും നൽകി അനുഗ്രഹിക്കണമെന്ന് ദൈവത്തോട് പ്രാർഥിക്കുകയും ചെയ്യുന്നു -ശൈഖ് മുഹമ്മദ് ബിൻ സായിദ് ആശംസയിൽ പറഞ്ഞു.
ഒമാെൻറ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച പരിപാടികൾ യു.എ.ഇയിലും സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.