അബൂദബി: ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെൻററിൽ (ഐ.എസ്.സി) വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികളോടെ ഓണം ആഘോഷിച്ചു. പൊന്നോണ സ്മൃതികൾ എന്നപേരിൽ നടന്ന പരിപാടിയിൽ ആക്ടിങ് പ്രസിഡൻറ് ജോർജ് വർഗീസ് അധ്യക്ഷത വഹിച്ചു. ഐ.എസ്.സി ഭരണ സമിതിയംഗങ്ങൾ ഓണാഘോഷത്തിന് തിരികൊളുത്തി. ട്രഷറർ ദിനേശ് പൊതുവാൾ ആമുഖപ്രഭാഷണം നടത്തി. പാട്രൻ ഗവർണറും എസ്.എഫ്.സി ഗ്രൂപ് ചെയർമാനുമായ കെ. മുരളീധരൻ മുഖ്യാതിഥിയായിരുന്നു. ഗായിക സോനോബിയ സഫർ ഗാനാലാപനം നടത്തി. അനിൽകുമാറിെൻറ നേതൃത്വത്തിൽ ഐ.എസ്.സി മ്യൂസിക് ക്ലബ് മെംബർമാർ ഓണപ്പാട്ടുകൾ പാടി. തിരുവാതിരക്കളിയും നൃത്തപരിപാടികളും അരങ്ങേറി. മിനി, പ്രിയ, സൗമ്യ പ്രകാശ്, ടിജി രതീഷ് എന്നിവർ നൃത്തപരിപാടികൾക്ക് നേതൃത്വം നൽകി. ഡോ. അപർണ സത്യദാസ് അവതാരികയായിരുന്നു. ജനറൽ സെക്രട്ടറി ജോജോ അംബൂക്കൻ സ്വാഗതവും അസിസ്റ്റൻറ് ജനറൽ സെക്രട്ടറി ജോർജ് വർഗീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.