ഐ.എസ്‌.സി ഏകദിന ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ

വിനോദവും വിജ്ഞാനവും പകര്‍ന്ന് ഐ.എസ്‌.സി ഏകദിന ക്യാമ്പ്‌

അജ്മാന്‍: ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്മാൻ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി സഹകരിച്ച് കുട്ടികൾക്കായി 'മലർവാടി' എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യയുടെ 75ാ‍ം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിനോദവും വിജ്ഞാനവും പകർന്ന ഒരു പകൽ മുഴുവൻ കുട്ടികളെ ആവോളം ആവേശത്തിലാക്കി. ഇന്ത്യൻ സോഷ്യൽ സെന്‍റർ ആസ്ഥാന മന്ദിരത്തിൽ സംഘടിപ്പിച്ച ക്യാമ്പിന്‍റെ ഉദ്ഘാടനം നിർവഹിച്ചത് കുട്ടികൾ തന്നെയായിരുന്നു. ലേസർ ലൈറ്റിലൂടെ ബലൂണുകൾ മാലപ്പടക്കം പൊട്ടിച്ചാണ് ക്യാമ്പ് ആരംഭിച്ചത്. തുടർന്ന് കുട്ടികൾ വിവിധ ഗ്രൂപ്പുകളായി പിരിഞ്ഞു.

ശാസ്ത്രം, സാംസ്കാരികം, കരകൗശലം, വിനോദം എന്നിങ്ങനെ നാലു മേഖലകളിലായാണ് പ്രവർത്തനങ്ങൾ നടന്നത്. ഐ.എസ്‌.സി ജോ. സെക്രട്ടറി ലേഖ സിദ്ധാർഥൻ, ട്രഷറർ വിനോദ് കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സന്തോഷ് ബാബു ക്യാമ്പ് ഡയറക്ടറായിരുന്നു. ഐ.എസ്.സി കുട്ടികളുടെ‌ കമ്മിറ്റി കൺവീനറായ ഫാമി ഷംസുദ്ദീൻ, ജോ. കൺവീനർമാരായ ജീജഭായി പ്രജിത്ത്‌, സജീം അബ്ദുൽസലാം, ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി നോർതേൺ എമിറേറ്റ്സ് കോഓഡിനേറ്റർ രേഷ്മ, മലയാളം മിഷൻ കോഓഡിനേറ്റർ ശ്രീകുമാരി ആന്‍റണി എന്നിവർ സമാപന സമ്മേളനത്തിൽ സംസാരിച്ചു. കൂട്ടപ്പാട്ടും ചിരട്ടവാദ്യവും അവതരിപ്പിച്ചാണ് ക്യാമ്പ് സമാപിച്ചത്.

Tags:    
News Summary - One day training camp for children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT