ദുബൈ: ഈമാസം അവസാനം സ്കൂൾ തുറക്കുേമ്പാൾ ദുബൈയിലെ വിദ്യാർഥികളെ നേരിട്ട് സ്കൂളിലേക്ക് അയക്കണോ എന്ന് രക്ഷിതാക്കൾക്ക് തീരുമാനിക്കാം. ദുൈബ നോളജ് ആൻഡ് ഹ്യൂമൻ െഡവലപ്മെൻറ് അതോറിറ്റിയാണ് (കെ.എച്ച്.ഡി.എ) ഇക്കാര്യം അറിയിച്ചത്.
ആഗസ്റ്റ് 30ന് പുതിയ അധ്യയനവർഷം ആരംഭിക്കുന്നതോടെ ക്ലാസ് മുറികളിലെ പഠനം ആരംഭിക്കാനാണ് തീരുമാനം. എന്നാൽ, ചില രക്ഷിതാക്കൾ ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മക്കളെ സ്കൂളുകളിലേക്കയക്കാൻ താൽപര്യമില്ലാത്ത രക്ഷിതാക്കൾക്ക് ഗുണം ചെയ്യുന്നതാണ് പുതിയ തീരുമാനം.
താൽക്കാലികമാണ് ഈ സൗകര്യമെന്നാണ് കെ.എച്ച്.ഡി.എയുടെ സർക്കുലറിൽ പറയുന്നത്. എത്ര നാളത്തേക്ക് എന്നെന്ന് വ്യക്തമായി പറഞ്ഞിട്ടില്ല. പൂർണമായും ഓൺലൈൻ പഠനം ആഗ്രഹിക്കുന്ന സ്കൂളുകൾക്ക് അതുമായി മുന്നോട്ടുപോകാം. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കൾക്ക് വിത്യസ്തമായ അഭിപ്രായമാണ്. അതിനാലാണ് അവർക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാൻ അവസരം നൽകിയതെന്നും അധികൃതർ പറഞ്ഞു.
അബൂദബിയിലെ വിദ്യാർഥികൾക്കും ഇത്തരം നിർദേശം നൽകിയിരുന്നു. എന്നാൽ, യു.എ.ഇ വിദ്യാഭ്യാസ വകുപ്പും ഷാർജയിലെ സ്കൂൾ അധികൃതരും ഇക്കാര്യത്തിൽ അറിയിപ്പ് നൽകിയിട്ടില്ല.
അതേസമയം, സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കെ.എച്ച്.ഡി.എ സന്ദർശിച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ സ്കൂളുകൾ തുറക്കാവൂ എന്ന് അദ്ദേഹം നിർദേശം നൽകി.
പുതിയ വിദ്യാഭ്യാസ സമ്പ്രദായം കൂടുതൽ സ്വീകാര്യമാകുന്നതിനും എളുപ്പമാകുന്നതിനും നൂതന ആശയങ്ങൾ ഉയർന്നുവരണം. പൂർണമായോ ഭാഗികമായോ വിദൂര വിദ്യാഭ്യാസം തുടരുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി നടക്കുന്ന തയാറെടുപ്പുകൾ അധികൃതർ ശൈഖ് ഹംദാന് വിവരിച്ചു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.