ഷാർജയിൽ ഓൺലൈൻ പഠനം രണ്ടാഴ്​ച കൂടി നീട്ടി

ഷാർജ: എമിറേറ്റിലെ സ്​കൂളുകളിൽ ഓൺലൈൻ പഠനം രണ്ടാഴ്​ച കൂടി നീട്ടിയതായി ഷാർജ പ്രൈവറ്റ്​ എഡ്യു​ക്കേഷൻ അതോറിറ്റി (എസ്​.പി.ഇ.എ) അറിയിച്ചു. സെപ്​റ്റംബർ 13 മുതൽ 24 വരെയാണ്​ നീട്ടിയത്​. നേരത്തെ മറ്റെല്ലാ എമിറേറ്റുകളിലും ഓൺലൈനിനൊപ്പം ക്ലാസ്​ മുറികളിലെ പഠനം തുടങ്ങിയിരുന്നെങ്കിലും ഷാർജയിൽ മാത്രം സമ്പൂർണ ഓൺലൈൻ പഠനം തുടരുകയായിരുന്നു. ആഗസ്​റ്റ്​ 30 മുതൽ സെപ്​റ്റംബർ 12 വരെയായിരുന്നു ഓൺലൈൻ പഠനത്തിന്​ തീരുമാനിച്ചിരുന്നത്​.

ഇത്​ അവസാനിക്കാൻ നാല്​ ദിവസം ബാക്കി നിൽക്കെയാണ്​ വീണ്ടും രണ്ടാഴ്​ച കൂടി നീട്ടിയത്​. എമിറേറ്റിലെ കോവിഡി​െൻറ അവസ്​ഥയെ കുറിച്ച്​ പഠിച്ച ശേഷമാണ്​ തീരുമാനമെന്ന്​ എസ്​.പി.ഇ.എയും ഷാർജ ദുരന്ത നിവാരണ സമിതിയും പുറത്തിറക്കിയ സംയുക്​ത അറിയിപ്പിൽ പറയുന്നു.

ആഗസ്​റ്റ്​ 30ന്​ തന്നെ സ്​കൂൾ തുറക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്​. വിദ്യാർഥികളും അധ്യാപകരും കോവിഡ്​ പരിശോധന നടത്തണ​െമന്നും അറിയിച്ചിരുന്നു. എന്നാൽ, സ്​കൂൾ തുറക്കാൻ അഞ്ച്​ ദിവസമുള്ളപ്പോൾ ഓൺലൈൻ പഠനം മതി എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.