ഷാർജയിൽ ഓൺലൈൻ പഠനം രണ്ടാഴ്ച കൂടി നീട്ടി
text_fieldsഷാർജ: എമിറേറ്റിലെ സ്കൂളുകളിൽ ഓൺലൈൻ പഠനം രണ്ടാഴ്ച കൂടി നീട്ടിയതായി ഷാർജ പ്രൈവറ്റ് എഡ്യുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ) അറിയിച്ചു. സെപ്റ്റംബർ 13 മുതൽ 24 വരെയാണ് നീട്ടിയത്. നേരത്തെ മറ്റെല്ലാ എമിറേറ്റുകളിലും ഓൺലൈനിനൊപ്പം ക്ലാസ് മുറികളിലെ പഠനം തുടങ്ങിയിരുന്നെങ്കിലും ഷാർജയിൽ മാത്രം സമ്പൂർണ ഓൺലൈൻ പഠനം തുടരുകയായിരുന്നു. ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 12 വരെയായിരുന്നു ഓൺലൈൻ പഠനത്തിന് തീരുമാനിച്ചിരുന്നത്.
ഇത് അവസാനിക്കാൻ നാല് ദിവസം ബാക്കി നിൽക്കെയാണ് വീണ്ടും രണ്ടാഴ്ച കൂടി നീട്ടിയത്. എമിറേറ്റിലെ കോവിഡിെൻറ അവസ്ഥയെ കുറിച്ച് പഠിച്ച ശേഷമാണ് തീരുമാനമെന്ന് എസ്.പി.ഇ.എയും ഷാർജ ദുരന്ത നിവാരണ സമിതിയും പുറത്തിറക്കിയ സംയുക്ത അറിയിപ്പിൽ പറയുന്നു.
ആഗസ്റ്റ് 30ന് തന്നെ സ്കൂൾ തുറക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. വിദ്യാർഥികളും അധ്യാപകരും കോവിഡ് പരിശോധന നടത്തണെമന്നും അറിയിച്ചിരുന്നു. എന്നാൽ, സ്കൂൾ തുറക്കാൻ അഞ്ച് ദിവസമുള്ളപ്പോൾ ഓൺലൈൻ പഠനം മതി എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.