ദുബൈ: വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ കോഴിക്കോട് ജില്ല യൂത്ത് ലീഗ് നടത്തുന്ന യൂത്ത് മാർച്ചിന്റെ സന്ദേശം പ്രവാസികളിലേക്കും എത്തിക്കുന്നതിനായി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ദുബൈ കറാമയിൽ ‘മുഹബത്ത് കീ ബസാർ’ സംഘടിപ്പിച്ചു.
നാട്ടിൻപുറത്തെ ചായക്കട ആവിഷ്കരിച്ച് യൂത്ത്മാർച്ചിന്റെ മുദ്രാവാക്യത്തെ പരിചയപ്പെടുത്തുന്ന ഒരു സ്കിറ്റ് അവതരിപ്പിച്ചാണ് പരിപാടി നടന്നത്. പരിപാടി മുസ്ലിം ലീഗ് നേതാവ് സി.വി.എം. വാണിമേൽ ഉദ്ഘാടനം ചെയ്തു. വിദ്വേഷത്തിനെതിരെ എക്കാലവും ശക്തമായ നിലപാടെടുത്തുപോന്ന പാർട്ടിയാണ് മുസ്ലിം ലീഗെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ല ആക്ടിങ് പ്രസിഡന്റ് തെക്കയിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി കെ.പി. മുഹമ്മദ് സ്വാഗതം പറഞ്ഞു.
എഴുത്തുകാരൻ ഇ.കെ. ദിനേശൻ, മാധ്യമപ്രവർത്തകൻ അനൂപ് കീച്ചേരി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത് സംസാരിച്ചു. ജില്ല പ്രസിഡന്റ് ഇസ്മായിൽ ഏറാമല, ഭാരവാഹികളായ മൊയ്തു അരൂർ, വി.കെ.കെ. റിയാസ്, ഇസ്മായിൽ ചെരുപ്പേരി, മൂസ കൊയമ്പ്രം, ഹാഷിം എലത്തൂർ, റാഷിദ് കിഴക്കയിൽ എന്നിവർ വിവിധ വിഷയത്തിൽ നടന്ന ചർച്ചക്ക് നേതൃത്വം നൽകി.
ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ അഡ്വ. സാജിദ് അബൂബക്കർ, ഒ.കെ. ഇബ്രാഹിം, എൻ.കെ. ഇബ്രാഹിം, ഹസൻ ചാലിൽ എന്നിവർ സംബന്ധിച്ചു. യൂത്ത്മാർച്ചിന്റെ മുദ്രാവാക്യം ആസ്പദമാക്കിയുള്ള സ്കിറ്റ് ജില്ല ട്രഷറർ നജീബ് തച്ചംപൊയിൽ, അസീസ് മേലടി, ജംഷിദ് അത്തോളി എന്നിവർ അവതരിപ്പിച്ചു. ആസിഫ് കാപ്പാട് ഗാനങ്ങളാലപിച്ചു. ബയോടെക്നോളജിയിൽ പിഎച്ച്.ഡി നേടിയ ഡോ. കെ.വി. നൗഷാദിനെ മെമന്റോ നൽകി അനുമോദിച്ചു. സന്ദർശനാർഥം ദുബൈയിലെത്തിയ അവറാൻ പാണക്കാടിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.