ദുബൈ: അങ്കമാലി എൻ.ആർ.ഐ അസോസിയേഷൻ (ആൻറിയ) ‘വർണോത്സവം’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. അജ്മാൻ കൾച്ചറൽ സെന്ററിൽ രാവിലെ ഒമ്പതിന് തുടങ്ങിയ പരിപാടി രാത്രി ഒമ്പതുവരെ നീണ്ടു. സാംസ്കാരിക സമ്മേളനം തെന്നിന്ത്യൻ ചലച്ചിത്ര താരം നരേൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലിജി റെജി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റുമാരായ നീതു സിജീഷ്, പോളി മത്തായി, മുഹമ്മദ് സുൾഫി, സ്റ്റിജോ കല്ലറക്കൽ, നൗഫൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി റോബിൻ പരമേശ്വരൻ സ്വാഗതവും ജനറൽ കൺവീനർ ജിജോ അഗസ്റ്റിൻ നന്ദിയും പറഞ്ഞു. തിരുവാതിരക്കളി, കൈകൊട്ടിക്കളി, കഥകളി, ശാസ്ത്രീയ നൃത്തം, സിനിമാറ്റിക് ഡാൻസ്, ഓണപ്പാട്ട് മത്സരം, മലയാളി കുടുംബം, കുട്ടികളുടെ മത്സരമായ വർണത്തുമ്പികൾ, പൂക്കള മത്സരം, വടംവലി മത്സരം എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടത്തിയിരുന്നു. കൂടാതെ ഓണസദ്യയും ഒരുക്കിയിരുന്നു.
‘വയനാടിന് ഒരു കൈത്താങ്ങ്’ എന്ന പേരിൽ അങ്കമാലി എൻ.ആർ.ഐ അസോസിയേഷൻ സമാഹരിച്ച തുക ട്രഷറർ പീറ്റർ സെബാസ്റ്റ്യൻ ആൻറിയ കെയർ കൺവീനർ സിജീഷ് മുകുന്ദന് കൈമാറി. അങ്കമാലി നഗരസഭയിലെയും സമീപത്തെ 12 പഞ്ചായത്തുകളിലെയും 1200ഓളം പേർ പങ്കെടുത്ത വർണോത്സവത്തിന് ജിമ്മി വർഗീസ്, റോബിൻ അഗസ്റ്റിൻ, ജെറുൻ, റോയ് വർഗീസ്, ജോമോൻ പാറക്കടവ്, ഹാപ്പി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.