ദുബൈ: ബലിപെരുന്നാളിന്റെ ഭാഗമായി ഓർമ ദുബൈ ‘ഇശൽ നിലാവ്’ എന്ന പേരിൽ ആഘോഷം സംഘടിപ്പിച്ചു. ദുബൈ ഫോക്ലോർ തിയറ്ററിൽ തിങ്കളാഴ്ച രാവിലെ 8.30 മുതൽ ആരംഭിച്ച പരിപാടിയിൽ ‘ഓർമ’യുടെ അഞ്ചു മേഖലകൾ തമ്മിൽ മത്സരങ്ങളും മേഖലകളിൽ നിന്ന് മത്സരേതര കലാപരിപാടികളും സംഘടിപ്പിച്ചു.
മുട്ടിപ്പാട്ടും വട്ടപ്പാട്ടും മാപ്പിളപ്പാട്ടും മറ്റു സിനിമ ഗാനങ്ങളും തുടർന്ന് വനിത വിഭാഗവും ബാലവേദിയും അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഫ്യൂഷൻ എന്നിവയും അരങ്ങേറി. ബർദുബൈ മേഖല ഓവറോൾ കിരീടം നേടി. ദെയ്റ മേഖല റണ്ണേഴ്സായി.
തുടർന്ന് നടന്ന സാംസ്കാരിക സദസ്സ് ദുബൈ എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കടോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷിജു ബഷീർ അധ്യക്ഷനായ പരിപാടിയിൽ സെക്രട്ടറി ബിജു വാസുദേവൻ, ലത, റഷീദ് എന്നിവർ ആശംസകളറിയിച്ചു.
തീപിടിത്തത്തിൽ മരണമടഞ്ഞ പ്രവാസി സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച യോഗത്തിന് കലാവിഭാഗം കൺവീനർ സുനിൽ ആറാട്ടുകടവ് സ്വാഗതവും പറഞ്ഞു. കലാവിഭാഗം ജോയന്റ് കൺവീനർ ഫാസിൽ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.