ദുബൈ: ‘ഓർമ’ ഖിസൈസ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അജ്മാൻ ഗ്രീൻ എർത്ത് ഫാമിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കുട്ടികളും സ്ത്രീകളും അടക്കം 600 ഓളം കുടുംബാംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. കുടുംബസംഗമത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ലോക കേരളസഭ അംഗവും കേരള പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗവുമായ എൻ.കെ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് അജയ്ഘോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓർമ സെൻട്രൽ പ്രസിഡന്റ് ഷിജു ബഷീർ, സെക്രട്ടറിമാരായ ബിജു വാസുദേവൻ, ലത, ജോ. ട്രഷറർ പ്രജോഷ്, ഓർമ രക്ഷാധികാരി സമിതി അംഗങ്ങളായ രാജൻ മാഹി, ദിലീപ് സി.എൻ.എൻ, അബ്ദുൽ റഷീദ്, പൊതുപ്രവർത്തകരായ ബിജുനാഥ്, അൻവർ ഷാഹി, കെ.വി. അരുൺ, മേഖല ജോ. സെക്രട്ടറി അൻവർ സാദത്ത് എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി ഫിറോസ് സ്വാഗതവും ട്രഷറർ അശ്വതി നന്ദിയും പറഞ്ഞു. അജ്മാൻ യൂനിവേഴ്സിറ്റിയിൽനിന്ന് ബയോ മെഡിക്കൽ എൻജിനീയറിങ്ങിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഓർമ കുടുംബാംഗം സിയ നവാസ്, ഗസൽ ഗായകൻ അലോഷി, ഷിജിൻ കുമാർ, അനു പയ്യന്നൂർ എന്നിവരെ മെമന്റോ നൽകി ആദരിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും അലോഷിയും കൂട്ടരും ഗസൽ നിലാവും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.