ഷാര്‍ജയില്‍ പുതിയ പെയ്ഡ് പാര്‍ക്കിങ് മേഖലകള്‍

ഷാര്‍ജ: ഷാര്‍ജയില്‍ കൂടുതല്‍ ഇടങ്ങള്‍ പെയ്ഡ് പാര്‍ക്കിങിലേക്ക് മാറുന്നു. റോള പ്രദേശത്ത് നിന്ന് തപാലാപ്പീസ് വരെ നീളുന്ന ഉമ്മുതറാഫ, അബ്​ദുറഹ്മാനു ബിനു ഒൗഫ് സ്ട്രീറ്റ്, ഖലീല്‍ മുത്ത്റാന്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കാണ് പെയ്ഡ് പാര്‍ക്കിങ് വ്യാപിപ്പിക്കുന്നത്. ഈ മാസത്തോടെ തന്നെ ഈ ഭാഗങ്ങളിൽ വാഹനം പാർക്ക്​ ചെയ്യാൻ പണം നൽകേണ്ടിവരുമെന്നാണ്​ നഗരസഭ പറയുന്നത്.

ഇതിനുള്ള മുന്നൊരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ തിരക്കും അനിശ്ചിതമായി നിറുത്തിയിടുന്ന വാഹനങ്ങള്‍ തീര്‍ക്കുന്ന സൗകര്യ കുറവും പരിഹരിക്കുവാനാണ് പെയ്ഡ് പാര്‍ക്കിങ് നടപ്പിലാക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. 

Tags:    
News Summary - paid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.