??????? ????? ???????????

ലോകത്തെ ഏറ്റവും വില കൂടിയ പെയ്​ൻറിങ്​ ലൂവർ അബൂദബിയിലേക്ക്​

അബൂദബി: ലോകത്തെ ഏറ്റവും വില കൂടിയ പെയ്​ൻറിങ്​ ലിയനാർഡോ ഡാവിഞ്ചിയുടെ സൽവദോർ മുൻഡി ലൂവർ അബൂദബിയിൽ പ്രദർശനത്തിനെത്തുന്നുന്നു. ലൂവർ അബൂദബിയുടെ വെബ്​സൈറ്റ്​ വഴിയാണ്​ ഇൗ വിവരം പുറത്തുവിട്ടത്​. എന്നാൽ, എന്നാണ്​ പെയ്​ൻറിങ്​ ലൂവറിൽ എത്തുക തുടങ്ങിയ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.
 ക്രിസ്​തുവിനെ ചിത്രീകരിച്ചിരിക്കുന്ന ഇൗ പെയ്​ൻറിങ്ങിന്​ കഴിഞ്ഞ മാസം നടന്ന ലേലത്തിൽ 45 കോടി ഡോളറാണ്​ (165 കോടി ദിർഹം) ലഭിച്ചത്​. വിലയിൽ പികാസോയുടെ ‘വിമൻ ഒാഫ്​ അൽജിയേഴ്​സി’നെ പിന്തള്ളിയാണ്​ സൽവദോർ മുൻഡി പുതിയ റെക്കോർഡ്​ കുറിച്ചത്​. 2015ൽ നടന്ന ലേലത്തിൽ ‘വിമൻ ഒാഫ്​ അൽജിയേഴ്​സി’ന്​ ലഭി​ച്ചതിനേക്കാൾ മൂന്നിരട്ടി വിലയാണ്​ കഴിഞ്ഞ മാസത്തെ ലേലത്തിൽ സൽവദോർ മുൻഡിക്ക്​ കിട്ടിയത്​.

അഞ്ച്​ നൂറ്റാണ്ട്​ പഴക്കമുള്ളതാണ്​ സൽവദോർ മുൻഡി. ലോകരക്ഷകൻ എന്നാണ്​ ലാറ്റിൻ ഭാഷയിൽ ഇതിനർഥം. 2011ൽ ലണ്ടനിലെ നാഷനൽ ഗാലറിയിലാണ്​ ഇൗ പെയ്​ൻറിങ്​ ആദ്യമായി പ്രദർശിപ്പിച്ചത്​.  വെറും 45 പൗണ്ടിനാണ്​ (221 ദിർഹം) ഇൗ പെയ്​ൻറിങ്​ 1958ൽ വിറ്റത്​. ചിത്രത്തി​​െൻറ പകർപ്പ്​ മാത്രമാണെന്ന തെറ്റിദ്ധാരണയിലായിരുന്നു ഇൗ വിൽപന​. പിന്നീട്​ അര നൂറ്റാണ്ടോളം പെയ്​ൻറിങ്ങിനെ കുറിച്ച്​ വിവരമില്ലായിരുന്നു. 2005ൽ നടന്ന ലേലത്തിലാണ്​ പിന്നീട്​ പ്രത്യക്ഷപ്പെടുന്നത്​. 

Tags:    
News Summary - painting-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.