ലോകത്തെ ഏറ്റവും വില കൂടിയ പെയ്ൻറിങ് ലൂവർ അബൂദബിയിലേക്ക്
text_fieldsഅബൂദബി: ലോകത്തെ ഏറ്റവും വില കൂടിയ പെയ്ൻറിങ് ലിയനാർഡോ ഡാവിഞ്ചിയുടെ സൽവദോർ മുൻഡി ലൂവർ അബൂദബിയിൽ പ്രദർശനത്തിനെത്തുന്നുന്നു. ലൂവർ അബൂദബിയുടെ വെബ്സൈറ്റ് വഴിയാണ് ഇൗ വിവരം പുറത്തുവിട്ടത്. എന്നാൽ, എന്നാണ് പെയ്ൻറിങ് ലൂവറിൽ എത്തുക തുടങ്ങിയ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല.
ക്രിസ്തുവിനെ ചിത്രീകരിച്ചിരിക്കുന്ന ഇൗ പെയ്ൻറിങ്ങിന് കഴിഞ്ഞ മാസം നടന്ന ലേലത്തിൽ 45 കോടി ഡോളറാണ് (165 കോടി ദിർഹം) ലഭിച്ചത്. വിലയിൽ പികാസോയുടെ ‘വിമൻ ഒാഫ് അൽജിയേഴ്സി’നെ പിന്തള്ളിയാണ് സൽവദോർ മുൻഡി പുതിയ റെക്കോർഡ് കുറിച്ചത്. 2015ൽ നടന്ന ലേലത്തിൽ ‘വിമൻ ഒാഫ് അൽജിയേഴ്സി’ന് ലഭിച്ചതിനേക്കാൾ മൂന്നിരട്ടി വിലയാണ് കഴിഞ്ഞ മാസത്തെ ലേലത്തിൽ സൽവദോർ മുൻഡിക്ക് കിട്ടിയത്.
അഞ്ച് നൂറ്റാണ്ട് പഴക്കമുള്ളതാണ് സൽവദോർ മുൻഡി. ലോകരക്ഷകൻ എന്നാണ് ലാറ്റിൻ ഭാഷയിൽ ഇതിനർഥം. 2011ൽ ലണ്ടനിലെ നാഷനൽ ഗാലറിയിലാണ് ഇൗ പെയ്ൻറിങ് ആദ്യമായി പ്രദർശിപ്പിച്ചത്. വെറും 45 പൗണ്ടിനാണ് (221 ദിർഹം) ഇൗ പെയ്ൻറിങ് 1958ൽ വിറ്റത്. ചിത്രത്തിെൻറ പകർപ്പ് മാത്രമാണെന്ന തെറ്റിദ്ധാരണയിലായിരുന്നു ഇൗ വിൽപന. പിന്നീട് അര നൂറ്റാണ്ടോളം പെയ്ൻറിങ്ങിനെ കുറിച്ച് വിവരമില്ലായിരുന്നു. 2005ൽ നടന്ന ലേലത്തിലാണ് പിന്നീട് പ്രത്യക്ഷപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.