ദുബൈ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷന്റെ (പെക്സ യു.എ.ഇ) ആഭിമുഖ്യത്തിൽ ‘ഗസ്സയോടുള്ള അനുകമ്പ’ പ്രചാരണത്തിന്റെ ഭാഗമായി ഫലസ്തീനിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ശേഖരിച്ച അവശ്യ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റിക്കു കൈമാറി.
പെക്സ യു.എ.ഇ പ്രസിഡന്റ് നൗഷാദ് മീരാൻ, സെക്രട്ടറി ജനറൽ ഫസിം ജലാൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ റെഡ് ക്രോസ് പ്രതിനിധികൾക്ക് സഹായസാധനങ്ങൾ കൈമാറി.
ചടങ്ങിൽ വർക്കിങ് കമ്മിറ്റി അംഗങ്ങളായ ഹക്കിം വാഴക്കാല, സുൽഫി മുറിഞ്ഞകൽ, ഷെഫീഖ് കോന്നി, നിഷാദ് ചിറ്റാർ, ഷെഫീഖ് കാട്ടൂർ, അൻസാരി കാട്ടൂർ, ഷെഫിൻ സലാം, ഉവൈസ് അടൂർ, ഷിജു കാസിം, നജീബ് അലിയാർ, ഷാജു ജബ്ബാർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.