ക​ട​ലി​ൽ മ​നു​ഷ്യ നി​ർ​മി​ത ദ്വീ​പ് എ​ന്ന​ത് ദു​ബൈ​ക്ക് പു​തി​യ ക​ഥ​യ​ല്ല. എ​ന്നാ​ൽ നി​ല​വി​ലു​ള്ള​തി​ൽ നി​ന്നും എ​ല്ലാം​കൊ​ണ്ടും വ്യ​ത്യ​സ്ത​ത​ക​ളും ആ​ഡം​ബ​ര​ങ്ങ​ൾ നി​റ​ഞ്ഞ​തും ഇ​ര​ട്ടി വ​ലു​പ്പ​മു​ള്ള​തു​മാ​യി​രി​ക്കും അ​ടു​ത്തി​ടെ പ്ര​ഖ്യാ​പി​ച്ച പാം ​ജ​ബ​ൽ അ​ലി ദ്വീ​പ് വി​ക​സ​ന പ​ദ്ധ​തി​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ലോ​ക വി​നോ​ദസ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ പു​തി​യ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി മാ​റു​ന്ന ത​ര​ത്തി​ലാ​യി​രി​ക്കും പാം ​ജ​ബ​ൽ അ​ലി​യു​ടെ നി​ർ​മാ​ണം. അ​റേ​ബ്യ​യു​ടെ അ​ട​യാ​ള​മാ​യ

ഈ​ന്ത​പ്പ​ന​യു​ടെ മാ​തൃ​ക​യി​ലു​ള്ള ദു​ബൈ​യി​ലെ കൃ​ത്രി​മ ദ്വീ​പു​ക​ളാ​യ പാം ​ജു​മേ​റ​ക്കും പാം ​ദേ​ര ക്കും ​പി​ന്നാ​ലെ​യാ​ണ് പാം ​ജ​ബ​ൽ അ​ലി​യു​ടെ വി​ക​സ​ന മാ​സ്റ്റ​ർ പ്ലാ​ൻ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ദു​ബൈ​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് ക​രു​ത്തു​പ​ക​രാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പു​തി​യ കൃ​ത്രി​മ ദ്വീ​പ് വി​ക​സ​ന​ത്തി​ന് അ​ടു​ത്തി​ടെ​യാ​ണ് യു​എ​ഇ വൈ​സ് പ്ര​സി​ഡ​ന്റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് ആ ​മ​ക്തൂം പ്ര​ഖ്യാ​പി​ച്ച​ത്.


13.4 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ദ്വീ​പ് ദു​ബൈ 2040 അ​ർ​ബ​ൻ മാ​സ്റ്റ​ർ പ്ലാ​നി​ന്റെ ഭാ​ഗ​മാ​യാ​ണ് വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ക. നി​ല​വി​ൽ ദു​ബൈ​യി​ലെ ആ​ഡം​ബ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് പാം ​ജു​മേ​റ. പാം ​ജു​മേ​റ​യി​ലേ​ക്കു​ള്ള ജ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്ക് കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് പാം ​ജ​ബ​ൽ അ​ലി​യു​ടെ പു​തി​യ മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കി​യ​ത്.

വി​ശാ​ല​മാ​യ ഹ​രി​ത ഇ​ട​ങ്ങ​ളും ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും പാം ​ജ​ബ​ൽ അ​ലി​യി​ൽ ഉ​ണ്ടാ​കും. പ്ര​മു​ഖ റി​യ​ൽ എ​സ്റ്റേ​റ്റ് വി​ക​സ​ന ക​മ്പ​നി​യാ​യ ന​ഖീ​ൽ ആ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യി​ലൂ​ടെ ഏ​ക​ദേ​ശം 110 കി​ലോ​മീ​റ്റ​ര്‍ തീ​ര​പ്ര​ദേ​ശം ദു​ബൈ​ക്ക് കൂ​ട്ടി​ച്ചേ​ര്‍ക്കാ​നാ​കും . ഏ​ക​ദേ​ശം 35,000 കു​ടും​ബ​ങ്ങ​ള്‍ക്ക് എ​ല്ലാ​വി​ധ സു​ഖ​സൗ​ക​ര്യ​ങ്ങ​ളോ​ടും താ​മ​സി​ക്കാ​ൻ ക​ഴി​യു​ന്ന ബീ​ച്ച് സൈ​ഡ് ആ​ഡം​ബ​ര​നി​ർ​മി​തി​ക​ളാ​ണ് ഇ​വി​ടെ വ​രാ​നി​രി​ക്കു​ന്ന​ത്.

എ​ൺ​പ​തി​ലേ​റെ ഹോ​ട്ട​ലു​ക​ളും റി​സോ​ർ​ട്ടു​ക​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. 2033 ഓ​ടെ എ​മ​റേ​റ്റി​ന്റെ സ​മ്പ​ദ് വ്യ​വ​സ്ഥ ഇ​ര​ട്ടി​യാ​ക്കാ​നു​ള്ള ല​ക്ഷ്യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് പു​തി​യ പ​ദ്ധ​തി. പോ​യ വ​ർ​ഷ​ത്തെ മാ​ന്ദ്യ​ത്തി​ൽ നി​ന്ന് മ​റി​ക​ട​ന്ന് റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ വി​ല​യും വാ​ട​ക​യും കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ പ​ദ്ധ​തി​യു​ടെ പു​ന​രു​ജ്ജീ​വ​നം. റി​യ​ൽ എ​സ്റ്റേ​റ് മേ​ഖ​ല​യി​ലെ ഉ​ണ​ർ​വ് പ​ദ്ധ​തി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് ക​ണ​ക്ക് കൂ​ട്ട​ൽ. പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ഊ​ർ​ജ സ്രോ​ത​സ്സു​ക​ൾ ഉ​ൾ​പ്പെ​ടെ സു​സ്ഥി​ര​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​ദ്ധ​തി​യു​ടെ രൂ​പ​ക​ൽ​പ​ന.

പാം ​ജ​ബ​ൽ അ​ലി​യു​ടെ ഊ​ർ​ജാ​വ​ശ്യ​ത്തി​ന്റെ 30 ശ​ത​മാ​ന​വും പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന സ്രോ​ത​സ്സു​ക​ളി​ൽ നി​ന്ന് ല​ഭി​ക്കു​മെ​ന്നാ​ണ് ക​ണ​ക്ക് കൂ​ട്ട​ൽ. വി​ശാ​ല​മാ​യ വാ​ക്ക് വേ​ക​ള്‍, സ്മാ​ര്‍ട്ട് സി​റ്റി സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍, സു​സ്ഥി​ര​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന മ​റ്റു സം​വി​ധാ​ന​ങ്ങ​ള്‍ എ​ന്നി​വ ഉ​ള്‍ക്കൊ​ള്ളു​ന്ന​താ​യി​രി​ക്കും. കൂ​ടാ​തെ താ​മ​സ​ക്കാ​ര്‍ക്കും സ​ന്ദ​ര്‍ശ​ക​ര്‍ക്കും ക​മ്യൂ​ണി​റ്റി​ക​ള്‍ക്കും വൈ​വി​ധ്യ​മാ​ര്‍ന്ന യാ​ത്രാ ഓ​പ്ഷ​നു​ക​ള്‍ ന​ല്‍കും.

വാ​ട്ട​ർ​ഫ്ര​ണ്ട് ലി​വി​ങ്ങി​ൽ ആ​ഗോ​ള മാ​ന​ദ​ണ്ഡം ഉ​യ​ർ​ത്തു​ന്ന ഒ​ന്നാ​യി​രി​ക്കും പാം ​ജ​ബ​ൽ അ​ലി​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ദു​ബൈ സാ​മ്പ​ത്തി​ക അ​ജ​ൻ​ഡ ഡി 33 ​യു​ടെ ല​ക്ഷ്യ​ത്തെ പി​ന്തു​ണ​ച്ച് ടൂ​റി​സം- ബി​സി​ന​സ് രം​ഗ​ത്ത് ലോ​ക​ത്തി​ലെ മി​ക​ച്ച ന​ഗ​ര​ങ്ങ​ളി​ലൊ​ന്നെ​ന്ന പ​ദ​വി പ​ദ്ധ​തി​യു​ടെ വ​ര​വോ​ടെ ദു​ബൈ ഉ​റ​പ്പി​ക്കും.110 കി​ലോ മീ​റ്റ​ർ നീ​ള​ത്തി​ൽ യു.​എ.​ഇ​യി​ലെ പൊ​തു ബീ​ച്ചു​ക​ൾ നാ​നൂ​റ് ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ന​ഗ​ര​വി​ക​സ​ന പ​ദ്ധ​തി​യും ക​ഴി​ഞ്ഞ​ദി​വ​സം ശൈ​ഖ്​ മു​ഹ​മ്മ​ദ് ജ​ബ​ൽ അ​ലി​യി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

2003ൽ ​ആ​ണ് പാം ​ജ​ബ​ൽ അ​ലി പ​ദ്ധ​തി ആ​ദ്യം പ്ര​ഖ്യാ​പി​ച്ച​ത്. ഡൗ​ൺ ടൗ​ണി​ൽ നി​ന്ന് 50 കി​ലോ​മീ​റ്റ​ർ അ​ക​ലെ വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി പി​ന്നീ​ട് ആ​ഗോ​ള മാ​ന്ദ്യ​ത്തെ തു​ട​ർ​ന്ന് 2008ൽ ​നി​ർ​ത്തി​വെ​ക്കു​ക​യാ​യി​രു​ന്നു. ദു​ബൈ 2040 അ​ർ​ബ​ൻ മാ​സ്റ്റ​ർ പ്ലാ​നി​ൽ പാം ​ജ​ബ​ൽ അ​ലി​ക്കു പു​റ​മെ ഒ​ട്ടേ​റെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്നു​ണ്ട്. പ്ര​കൃ​തി​യെ​യും പ​ച്ച​പ്പി​നെ​യും നി​ല​നി​ർ​ത്തി​യു​ള്ള സ​മ​ഗ്ര​വി​ക​സ​ന​മാ​ണ് ല​ക്ഷ്യ​മെ​ന്ന​തി​നാ​ൽ ദു​ബൈ എ​മി​റേ​റ്റി​ലെ 60 ശ​ത​മാ​ന​വും പ്ര​കൃ​തി സം​ര​ക്ഷ​ണ മേ​ഖ​ല​ക​ളാ​ക്കി മാ​റ്റും.

സാ​മ്പ​ത്തി​ക, വി​നോ​ദ, വി​ജ്ഞാ​ന, ടൂ​റി​സം മേ​ഖ​ല​ക​ളു​ടെ ശേ​ഷി പ​ങ്കാ​ളി​ത്ത​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ദു​ബൈ​യി​ലെ അ​ഞ്ചു പ്ര​ധാ​ന ന​ഗ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക ന​ഗ​ര​കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ക്കും. 

Tags:    
News Summary - Palm Jebel Ali Project-Dubai to boost up tourism sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.