യാത്രക്കാർ അറിയാൻ: അബൂദബിയിൽ കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം

അബൂദബി: കോവിഡ് മാനദണ്ഡങ്ങളില്‍ വലിയ മാറ്റങ്ങളാണ് കഴിഞ്ഞയാഴ്ച അബൂദബിയിൽ നിലവിൽ വന്നത്. വലിയ ഇളവുകളാണ് അനുവദിച്ചിരിക്കുന്നതെങ്കിലും ചില നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

മാസ്‌ക്

  • പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെങ്കിലും ഷോപ്പിങ് മാളുകള്‍, സ്‌കൂളുകള്‍ തുടങ്ങിയ അടച്ചിട്ട പൊതുഇടങ്ങളില്‍ മാസ്‌ക് തുടര്‍ന്നും ധരിക്കണം. സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാണ്.

സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍

  • കോവിഡ് ബാധിതരുമായി അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്ക് ക്വാറന്‍റീൻ ആവശ്യമില്ലെങ്കിലും ഓരോ അഞ്ചുദിവസം കൂടുമ്പോഴും പി.സി.ആര്‍ പരിശോധന നടത്തണം.

പൊതുസ്ഥലങ്ങൾ

  • അബൂദബിയിലെ ഭൂരിഭാഗം പൊതുഇടങ്ങളിലും പ്രവേശിക്കുന്നതിന് അൽഹുസുന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ആവശ്യമാണ്. ഡിസംബര്‍ ആരംഭത്തില്‍ ഗ്രീന്‍ സ്റ്റാറ്റസിന്റെ കാലാവധി
  • 30ല്‍ നിന്ന് 14 ദിവസമായി കുറച്ചിരുന്നു. അതിനാല്‍ ഓരോ രണ്ടാഴ്ച കൂടുമ്പോഴും പി.സി.ആര്‍. പരിശോധനയ്ക്കുവിധേയരാവേണ്ടിവരും.

കോവിഡ് ബാധിതര്‍

  • കോവിഡ് ബാധിതരായവരുടെ നീക്കം നിരീക്ഷിക്കുന്ന ട്രാക്കിങ് റിസ്റ്റ് ബാന്‍ഡുകള്‍ എമിറേറ്റിലെ ഹോം ഐസൊലേഷന്‍ കേസുകളില്‍ ഇനി ഉണ്ടാവില്ല. കോവിഡ് ബാധിതരാവുന്നവര്‍ പത്തുദിവസം വീട്ടിലിരുന്നാല്‍ അല്‍ഹോസന്‍ ആപ്പില്‍ തനിയെ ഗ്രീന്‍ സ്റ്റാറ്റസ് തെളിയും.
  • ഇല്ലെങ്കില്‍ 24 മണിക്കൂര്‍ ഇടവേളയില്‍ രണ്ട് നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം ലഭിച്ചിരിക്കണം. അല്‍ഹോസന്‍ ആപ്പില്‍ ഗ്രീന്‍ ആയാല്‍ വീടിനു പുറത്തിറങ്ങാവുന്നതാണ്.
Tags:    
News Summary - Passengers know: More Changes in Covid protocols in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.