ദുബൈ: പയ്യന്നൂർ സൗഹൃദവേദിയുടെ ഓണസംഗമം വിവിധ കലാപരിപാടികളോടെ ഊദ് മേത്തയിലെ ഗ്ലന്റൽ ഇന്റനാഷനൽ സ്കൂളിൽ ഒക്ടോബർ 13ന് നടന്നു. യു.എ.ഇ സുപ്രീംകോടതി സീനിയർ അഭിഭാഷകൻ അഡ്വ. അബ്ദുൽ കരീം അഹമ്മദ് ബിൻ ഈദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സി.പി ബ്രിജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ടി. ശ്രീജിത്ത് സ്വാഗതവും ട്രഷറർ ബബിത നാരായണൻ നന്ദിയും പറഞ്ഞു.
പ്രോഗ്രാം ജനറൽ കൺവീനർ തമ്പാൻ പറമ്പത്ത്, പയ്യന്നൂർ സൗഹൃദവേദി അംഗങ്ങളായ വി.പി ശശികുമാർ, അബ്ദുൽ നസീർ, അഫി മുഹമ്മദ്, അതിഥികളായെത്തിയ പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട്, മാധവൻ കൈപ്രത്ത്, മുനീർ അൽവഫ, വി.ടി.വി. ദാമോദരൻ, ബി. ജ്യോതിലാൽ, ദിനേശ്ബാബു, രാജേഷ് കോടൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. ചടങ്ങിൽ മാധ്യമ പ്രവർത്തകൻ ഇ.ടി. പ്രകാശ്, മലയാളം മിഷൻ ചെയർമാൻ വിനോദ് നമ്പ്യാർ, സാമൂഹ്യ പ്രവർത്തകൻ പ്രഭാകരൻ പയ്യന്നൂർ എന്നിവരെ ആദരിച്ചു.
സനേഷ് മുട്ടിൽ പരിപാടിയുടെ അവതാരകനായിരുന്നു. ചെണ്ടമേളം, തിരുവാതിര, കോൽക്കളി, ദഫ്മുട്ട് തുടങ്ങി സൗഹൃദവേദി കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വൈകീട്ട് റിയാലിറ്റി ഷോ താരങ്ങളായ വൈഷ്ണവ് ഗിരീഷ്, കൃതിക എന്നിവരുടെ നേതൃത്വത്തിൽ മ്യൂസിക്കൽ ഫിയസ്റ്റയോടെ പരിപാടിക്ക് സമാപനമായി. സി.എ. മെഹമൂദ്, എം.ബി. നികേഷ് കുമാർ, എ. അനീസ്, പ്രമോദ് വീട്ടിൽ, മുഹമ്മദ് റാഷിദ്, സത്യനാരായണൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.