പെസ്​റ്റ് അണ്ടർ കൺട്രോൾ !!

'അതൊരു കുഞ്ഞൻ പാറ്റയല്ലേ, ആർക്കും ശല്യമില്ലല്ലോ' എന്നതാണ്​ പല ഹോട്ടലുകാരുടെയും മനോഭാവം. പാറ്റയുണ്ടാക്കുന്ന പൊല്ലാപ്പുകളെ കുറിച്ച്​ അറിയാത്തതിനാലാണ്​ ഇവയെ അടുക്കളയിൽ വിഹരിക്കാൻ വിടുന്നത്​. അടുക്കളയുടെ അവകാശികൾ തങ്ങളാണെന്ന ഭാവത്തോടെ പാറ്റയും അമിത സ്വാതന്ത്ര്യം എടുക്കു​േമ്പാൾ ഒന്നോർക്കണം, ആ പാറ്റ വീഴുന്നത്​ നിങ്ങളുടെ കഞ്ഞിയിൽതന്നെയാണെന്ന്​.

പാറ്റ മാത്രമല്ല, എലിയും എട്ടുകാലിയും ഈച്ചയും ഉറുമ്പും കൊതുകുമെല്ലാം നിങ്ങളുടെ കഞ്ഞികുടി മുട്ടിക്കാൻ പോന്ന ജീവികളാണ്​. നിശബ്​ദമായ രാത്രിയിൽ അടുക്കളയിൽ പോയി ലൈറ്റിട്ടാൽ കാണാം ഇവയുടെ സഞ്ചാര ലോകം.

ദുബൈ മുനിസിപ്പാലിറ്റി ഉദ്യോഗസ്​ഥർ പരിശോധനക്കെത്തു​േമ്പാൾ അടുക്കളയുടെ മൂലയിലൂടെ കുഞ്ഞൻ എലി പാഞ്ഞുപോയാൽ ചിലപ്പോൾ ഹോട്ടൽ തന്നെ അടച്ചുപൂ​േട്ടണ്ടി വരും. എലിയേ പേടിച്ച്​ ഇല്ലം ചുടുകയല്ല ചെയ്യേണ്ടത്​, എലി വരാതിരിക്കാൻ സൂക്ഷിക്കുകയാണ്​ വേണ്ടത്​. ദുബൈ മുനിസിപ്പാലിറ്റി മുന്നോട്ടുവെക്കുന്ന പെസ്​റ്റ്​ കൺട്രോൾ നയങ്ങൾ കൃത്യമായി നടപ്പാക്കിയാൽ കീടങ്ങളെല്ലാം പമ്പ കടക്കും​. ഈ നയങ്ങൾ അനുസരിച്ചാൽ രണ്ടുണ്ട്​ ഗുണം. ഒന്ന്​ കീടങ്ങളെ അകറ്റിനിർത്താം, രണ്ട്​ ശിക്ഷാനടപടികളിൽ നിന്ന്​ ഒഴിവാകാം.

വാഷ്​ബേസിനിലും പാത്രത്തിനിടയിലും പേപ്പറുകൾക്കടിയിലുമായിരിക്കും ഇവ ഒളിച്ചിരിക്കുക. മുനിസിപ്പാലിറ്റി ഉദ്യോഗസ്​ഥരെത്തി പേപ്പറും പാത്രങ്ങളും നീക്കു​േമ്പാൾ തുടങ്ങും ഇവയുടെ പരക്കം പാച്ചിൽ. എവിടുന്നു വന്നു ​ഇതെല്ലാം എന്നാലോചിച്ച്​​ മൂക്കത്ത്​ വിരൽവെച്ച്​ നിൽക്കു​േമ്പാൾ പിഴ അടിച്ച്​ കൈയിൽ കിട്ടിയിട്ടുണ്ടാവും. ഉപഭോക്​താക്കൾ പരാതി നൽകിയാലും ഹോട്ടൽ ഉടമ കുടുങ്ങും. നിർഭാഗ്യമെന്ന്​ പറയ​െട്ട, പലരും ചടങ്ങിന്​ വേണ്ടിയും മുനിസിപ്പാലിറ്റിയുടെ കണ്ണിൽ പൊടിയിടാനുമാണ് 'പെസ്​റ്റ്​ കൺട്രോൾ'​ കരാർ ഉണ്ടാക്കുന്നത്​. പിടിക്കപ്പെട്ടാൽ അടക്കേണ്ട പിഴയെ കുറിച്ചോ വൃത്തിയില്ലായ്​മ മൂലം ഉണ്ടാകുന്ന നഷ്​ടങ്ങളെ കുറിച്ചോ ഇവർക്ക്​ യാതൊരു ധാരണയുമില്ല.

മലിനജലം, ഓട, അഴുക്ക്​ തുടങ്ങിയ സ്​ഥലങ്ങളിലെ മാലിന്യം പേറുന്ന പാറ്റ ഉൾപെടെയുള്ള കീടങ്ങൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്​നങ്ങൾ ചെറുതല്ല. കോളറ, വയറിളക്കം, മഞ്ഞപ്പിത്തം എന്നിവയുടെ അണിയറയിൽ ഇത്തരം കീടങ്ങളാണ്​. സ്​ഥാപന ഉടമയും ജീവനക്കാരും കഴിക്കുന്നത്​ ഈ ഭക്ഷണമാണെന്നും ഓർമ വേണം.

കീടങ്ങളെ ഓടിക്കാം

●വ്യവസായ ഉദ്ദേശത്തോടുകൂടി നടത്തുന്ന എല്ലാ അടുക്കളകളും കീടങ്ങളെ നിയന്ത്രിക്കുന്നതിനായി (പെസ്​റ്റ്​ കൺട്രോൾ) ദുബൈ മുനിസിപ്പാലിറ്റിയുടെ അംഗീകൃത സ്ഥാപനവുമായി കരാർ ഉണ്ടാക്കണം. അവർ രണ്ടു തവണയെങ്കിലും സന്ദർശിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യണം.

●അംഗീകൃത പെസ്​റ്റ്​ കൺട്രോൾ സ്​ഥാപനങ്ങളുടെ പട്ടിക മുനിസിപ്പാലിറ്റി വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​

●അംഗീകൃതമല്ലാത്ത സ്​ഥാപനങ്ങളുമായുണ്ടാക്കുന്ന കരാറിന്​ സാധുതയില്ല

●മുനിസിപ്പാലിറ്റിയുടെ പരിശോധന സമയത്ത്​ എലിയെയോ എലിയുണ്ടെന്നു വരുത്തുന്ന അടയാളങ്ങളോ കണ്ടെത്തിയാൽ സ്​ഥാപനം അടച്ചുപൂ​​േട്ടണ്ടി വരും. വൻ തുക പിഴ വേറെയും.

●എലി, പാറ്റ, ഈച്ച തുടങ്ങിയവ ഉള്ള സ്​ഥാപനങ്ങളെ ഉപഭോക്​താക്കൾ കൈയൊഴിയും

Tags:    
News Summary - Pest under controll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.