സിനോഫാം എടുത്തവർക്ക്​ ബൂസ്​റ്റർ ഡോസായി ഫൈസർ

അബൂദബി: അബൂദബിയിൽ സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്​റ്റർ ഡോസായി ഫൈസർ വാക്സിൻ കൂടി എടുക്കാമെന്ന് ആരോഗ്യവിഭാഗം അധികൃതരുടെ നിർദേശം. ഇത് കൂടുതൽ ശക്തമായ പ്രതിരോധ ശേഷി നൽകുമെന്നാണ് വിലയിരുത്തൽ.

സിനോഫാം വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർക്ക് വേണമെങ്കിൽ ബൂസ്​റ്റർ ഡോസായി ഫൈസർ വാക്സിൻ സ്വീകരിക്കാം. മരുന്ന് സ്വീകരിക്കുന്ന വ്യക്തിയുടെയും പരിശോധിക്കുന്ന ഡോക്ടറുടെയും സമ്മതപത്രം ഹാജരാക്കിയാകും അബൂദബിയിൽ ഇത്തരത്തിൽ ബൂസ്​റ്റർ ഡോസ് നൽകുക. വാക്സിൻ കേന്ദ്രങ്ങളിൽ സൗജന്യമായി ഫൈസർ ബൂസ്​റ്റർ ഡോസായി നൽകാൻ സൗകര്യമേർപ്പെടുത്തി.

നേരത്തേ സിനോഫാം സ്വീകരിച്ചവർക്ക് ഫൈസർ ബൂസ്​റ്റർ ഡോസായി ലഭിക്കണമെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യണം.

Tags:    
News Summary - Pfizer as a booster dose for those taking synoform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.