ഫിലാഡൻ​ഡ്രോൺ മേലെനോ കൃസം

ഇതിനെ സാധാരണയായി ബ്ലാക്ക്​ ഗോൾഡ്​ ഫിലാഡൻ​ഡ്രോൺ എന്ന് പറയും. ബോട്ടാനിക്കൽ പേര്​ ഫിലാഡൻ​ഡ്രോൺ മേലെനോ കൃസം എന്നാണ്​. പൂർണ്ണ വളർച്ചയെത്തിയ ഒരു ചെടി 3-5 അടി പൊക്കം വെക്കും. ഇത് രണ്ടു തരം ഉണ്ട്. ഫിലോ ഗ്ലോറിയസ്​, ഫിലോ സ്​പ്ലൻഡിഡ്​. ഇതിന്‍റെ പുതിയ ഇലകൾക്ക് ബ്രൗൺ നിറം ആണ്.

ഇലകൾ കണ്ടാൽ വെൽവെറ്റ് പോലെ തോന്നും. ഹൃദയത്തിന്‍റെ രൂപത്തിലുള്ള നീണ്ട ഇലകളാണ്​. സൂര്യപ്രകാശം അടിക്കുമ്പോൾ ഇലകൾക്ക് നല്ല തിളക്കമാണ്. ഇതൊരു പടർന്നു പോകുന്ന ചെടിയാണ്. സ്റ്റെം കട്ട്​ ചെയ്താണ്​ പ്രോപഗേഷൻ നടത്താറ്​. സാധാരണ ചെടിക്ക് കൊടുക്കുന്ന രാസവളം ഉപയോഗിക്കാം. ചാണക പൊടിയും, ചകിരി ചോറും ചേർക്കുന്നത്​ നല്ലതാണ്​.

Tags:    
News Summary - Philadendron melleno Chrysum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.