അബൂദബി: പതിനേഴാമത് ഇന്ത്യൻ ലോക്സഭ തെരഞ്ഞെടുപ്പിെൻറ ഒന്നാം ഘട്ട വോെട്ടടുപ്പ ് നടന്നത് ഏപ്രിൽ 11ന്, ഇന്തോനേഷ്യൻ പ്രസിഡൻറിനെ തെരഞ്ഞെടുക്കാനുള്ള വോട്ടിങ് 12ന ്, ഫിലിപ്പീൻസിലെ 12 സെനറ്റ് സീറ്റുകളിലേക്കുള്ള ഇടക്കാല വോെട്ടടുപ്പ് ആരംഭിച്ചത് 13ന്. തുടർ ദിവസങ്ങളിലായുള്ള ഇൗ തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ യു.എ.ഇയിലെ ഇന്തോനേ ഷ്യക്കാരും ഫിലിപ്പീൻസുകാരും അവരവരുടെ എംബസികളിൽ പോയി വോട്ട് ചെയ്തപ്പോൾ സമ്മ തിദാനാവകാശം വിനിയോഗിക്കാൻ വിമാനം കയറേണ്ട ഗതികേട് ഇന്ത്യൻ പ്രവാസിക്ക് മാത്രം.
ലോകത്ത് 65ലധികം രാജ്യങ്ങൾ അവരുടെ പൗരന്മാർക്ക് വിദേശത്തിരുന്ന് വോട്ട് ചെയ്യാൻ അവസരം നൽകുേമ്പാഴാണ് ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇനിയും ഇതിന് ആവശ്യമായ സൗകര്യമൊരുക്കാത്തത്. 15 ഏഷ്യൻ രാജ്യങ്ങൾ, 21 ആഫ്രിക്കൻ രാജ്യങ്ങൾ, 13 വടക്കൻ^തെക്കൻ അമേരിക്കൻ രാജ്യങ്ങൾ, ആറ് പസിഫിക് രാജ്യങ്ങൾ, 36 യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയവ വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന പൗരന്മാർക്ക് രാജ്യത്ത് വരാതെ തന്നെ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്നുണ്ട്.
ഒരേ മുറിയിൽ താമസിക്കുന്നവരും ഒന്നിച്ച് ജോലി ചെയ്യുന്നവരുമായ വ്യത്യസ്ത രാജ്യക്കാർ യു.എ.ഇയിൽ തന്നെ വോട്ട് രേഖപ്പെടുത്തുേമ്പാൾ നാട്ടിലേക്ക് പോയി വോട്ട് ചെയ്യുക മാത്രമേ ഇന്ത്യൻ പ്രവാസിയുടെ മുന്നിൽ വഴിയുള്ളൂ. 2018 ആഗസ്റ്റ് പത്തിന് ഇന്ത്യൻ പ്രവാസികൾക്ക് മുക്ത്യാർ വോട്ടിന് ലോക്സഭ അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും ബിൽ രാജ്യസഭയുടെ പരിഗണനക്ക് വരാത്തതിനാൽ ഇൗ തെരഞ്ഞെടുപ്പിൽ പകരക്കാരനും വോട്ട് ചെയ്യാനാവില്ല. സാേങ്കതികവിദ്യ വലിയ വികാസം പ്രാപിച്ച ഇക്കാലത്ത് മുക്ത്യാർ വോട്ടല്ല, ഒാൺലൈൻ വോട്ടിന് അനുമതി നൽകണമെന്നാണ് പ്രവാസികളുടെ ആവശ്യം.
ഏപ്രിൽ 17ന് നടക്കുന്ന ഇന്തോനേഷ്യൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ആദ്യം വോട്ട് ചെയ്തത് ആ രാജ്യത്തുനിന്നുള്ള പ്രവാസികളാണ്. യു.എ.ഇയിൽ വെള്ളിയാഴ്ച അവധിയായതിനാലാണ് അന്ന് വോെട്ടടുപ്പ് നടത്താൻ തീരുമാനിച്ചതെന്ന് യു.എ.ഇയിലെ ഇന്തോനേഷ്യൻ സ്ഥാനപതി ഹുസൈൻ ബാഗിസ് പറഞ്ഞു.
അബൂദബിയിലെ എംബസിയിലും ദുബൈയിലെ കോൺസുലേറ്റിലുമായി 9000ത്തിലധികം ഇന്തോനേഷ്യക്കാരാണ് വോെട്ടടുപ്പിന് രജിസ്റ്റർ ചെയ്തിട്ടുള്ളത്. യു.എ.ഇയിലെ ഇന്തോനേഷ്യക്കാരുടെ വെറും എട്ടര ശതമാനം മാത്രമാണിത്. ഏകദേശം 105,000 ഇന്തോനേഷ്യക്കാരാണ് യു.എ.ഇയിലുള്ളത്. പ്രസിഡൻറ് തെരഞ്ഞെടുപ്പിന് പുറമെ ൈവസ് പ്രസിഡൻറിനെയും തദ്ദേശ^ദേശീയ ലെജിസ്ലേച്ചർമാരെയും തെരഞ്ഞെടുക്കാനുള്ള വോെട്ടടുപ്പും ഇതോടൊപ്പം നടന്നു.
ശനിയാഴ്ചയാണ് ഫിലിപ്പീൻസ് എംബസിയിൽ വോെട്ടടുപ്പ് ആരംഭിച്ചത്. മേയ് 13 വരെ (ഏപ്രിൽ 18, 19 തീയതികൾ ഒഴിച്ച്) വോട്ട് ചെയ്യാം. ആദ്യ ദിവസം തന്നെ നിരവധി പേർ വോെട്ടടുപ്പിന് എത്തിയതായി ഫിലിപ്പീൻസ് എംബസി അധികൃതർ അറിയിച്ചു. വോട്ടർമാരുടെ എണ്ണത്തിൽ ഇത്തവണ 85 ശതമാനം വർധനവുണ്ടായതായും അവർ വ്യക്തമാക്കി. മൊത്തം 209,000 വോട്ടർമാരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. യു.എ.ഇയിലെ എല്ലാ ഫിലിപ്പീൻസ് വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ഫിലിപ്പീൻസ് സ്ഥാനപതി ജയ്സീലിൻ ക്വിൻടാനയും കോൺസുൽ ജനറൽ പോൾ റായ്മണ്ട് കോർട്ടിസും ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.