ദുബൈ: ഇതിഹാസ ചിത്രകാരൻ പാബ്ലോ പിക്കാസോയുടെ ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് ദുബൈ മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയിൽ ‘പിക്കാസോ ദിനങ്ങൾ’ എന്ന പേരിൽ പ്രദർശനം ആരംഭിച്ചു. ലൈബ്രറി ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് അഹമ്മദ് അൽ മുർറ് പരിപാടി ഉദ്ഘാടനം ചെയ്തു. ഒരാഴ്ച നീണ്ടുനിൽക്കുന്ന എക്സിബിഷനോടനുബന്ധിച്ച് 50ലേറെ ശിൽപശാലകളടക്കം നിരവധി പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
പരിപാടിയുടെ ആദ്യ ദിനത്തിൽ അറബ് മേഖലയിലെ 40 കലാകാരന്മാരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന എക്സിബിഷനാണ് ഒരുക്കിയത്. പിക്കാസോയുടെ ചിത്രങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുള്ള രചനകൾക്കാണ് മുൻഗണന നൽകിയത്. കലാരംഗത്തെ പിക്കാസോയുടെ സ്വാധീനത്തെയും ആഗോള തലത്തിലെ സ്വീകാര്യതയെയും പുതുതലമുറയെ പരിചയപ്പെടുത്തുക കൂടി ലക്ഷ്യമിട്ടാണ് പരിപാടി ഒരുക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.