റാസല്‍ഖൈമ: 2024 ജനുവരി ഒന്ന് മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ റാസല്‍ഖൈമയില്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ഖാസിമിയുടെ ഉത്തരവ് പ്രകാരമാണ് ആരോഗ്യകരമായ പരിസ്ഥിതി മുന്‍ നിര്‍ത്തിയാണ് നിരോധനം നടപ്പാക്കുന്നത്.
ഗ്രോസറികള്‍, ബേക്കറികള്‍, സ്റ്റോറുകള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങള്‍ക്കും നിരോധനം ബാധകമാകും. 2026ഓടെ രാജ്യത്ത് കൂടുതല്‍ പ്ലാസ്റ്റിക് ഉല്പന്നങ്ങള് ഒഴിവാക്കുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കപ്പുകള്‍, പ്ലേറ്റുകള്‍, കണ്ടെയ്നറുകള്‍, ബോക്സുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, കത്തികള്‍, സ്ട്രോ തുടങ്ങി വിവിധ പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ ഉപയോഗം സമ്പൂര്‍ണമായി ഒഴിവാക്കാനാണ് യു.എ.ഇ ലക്ഷ്യമിടുന്നത്.
ഘട്ടം ഘട്ടമായി പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി അബൂദബി, ദുബൈ, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളില്‍ നേരത്തെ പ്ലാസ്റ്റിക് ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.