ദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 1, 2 തീയതികളിൽ നടക്കുന്ന ഇൻഡോ അറബ് കൾചറൽ ഫെസ്റ്റ്-കേരളോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു.
ലോകകേരള സഭാംഗവും കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടറുമായ എൻ.കെ കുഞ്ഞഹമ്മദ്, ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, കേരളോത്സവം ജനറൽ കൺവീനർ അനീഷ് മണ്ണാർക്കാട് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പ്രശസ്ത നർത്തകി മേതിൽ ദേവിക പരിപാടി ഉദ്ഘാടനം ചെയ്യും. ലൈവ് മ്യൂസിക് കൺസേർട്ട്, കലാപരിപാടികൾ തുടങ്ങിയവയും നാടിന്റെ തനത് കലാരൂപങ്ങളും സാംസ്കാരിക മഹോത്സവത്തിൽ അവതരിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.