പ്രവാസ ലോകത്തെ സാംസ്കാരിക പ്രവർത്തനം മാതൃകാപരം – ടി. പത്മനാഭൻ

അജ്മാൻ : പ്രവാസ ലോകത്തെ മലയാള സാംസ്കാരിക സംഘടനകൾ ലോകത്തിനു മാതൃകയാണെന്ന് ടി. പത്മനാഭൻ അഭിപ്രായപ്പെട്ടു. പാം പുസ്തകപ്പുരയും ഗിൽഡും സംയുക്തമയി സംഘടിപ്പിച്ച 'ടി. പത്മനാഭൻ എഴുത്തും ജീവിതവും' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുയിലുകള്‍ പ്രതികരിക്കുന്നത് പാടികൊണ്ടാണ്, അതുപോലെ എഴുത്തുകാര്‍ പ്രതികരിക്കേണ്ടത് കഥകളിലൂടെയും കവിതകളിലൂടെയും നോവലിലൂടെയും ആകണം. അല്ലാതെ തെരുവില്‍ മുദ്രാവാക്യം വിളികളിലൂടെ ആയിക്കൊള്ളണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അബൂദബി മലയാളി സമാജത്തിന്‍റെ അവാര്‍ഡ് ദാന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ പ്രവര്‍ത്തിച്ച അന്‍സാരിയെ പോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. പ്രവാസിയായ മനാഫ്‌ കേച്ചേരിയെ പോലുള്ളവർ  തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാം അക്ഷര മുദ്ര പുരസ്ക്കാരം പി. മണികണ്ഠനും, അക്ഷര തൂലിക കഥാ പുരസ്കാരം ഇസ്‌മയിൽ കുളത്ത്‌, അനിൽ ദേവസി, സിരാജ്‌ നായർ, എന്നിവർക്കും അക്ഷര തൂലിക കവിതാ പുരസ്കാരം ബെസ്​റ്റി സുശാന്ത്‌, സഹർ അഹമദ്‌, സുജിത്‌ ഒ.സി എന്നിവർക്കും ചടങ്ങിൽ ടി. പത്മനാഭൻ വിതരണം ചെയ്തു. സാഹിത്യ അക്കാദമി അവാർഡ്‌ ജേതാവ്‌ എ.എം. മുഹമ്മദി​​​െൻറ ​െതരഞ്ഞെടുത്ത കഥകളുടെ പ്രകാശനം പി.കെ. പാറക്കടവ്‌ ആസ്​റ്റർ  ഗ്രൂപ്പ്  ജി.എം. ജലീലിന്​ നൽകി പ്രകാശനം ചെയ്തു.

ടി. പത്മനാഭ​​​െൻറ കഥകളെ ആസ്പദമാക്കി ഗിൽഡ്‌ കലാകാരന്മാരായ  നിസാർ ഇബ്രാഹീം, ഇ.വിനീത്‌, ഡേവിസ്‌, ലിധിൻ, ഷീന, ഷഹനാസ്‌, കുമാർ ചടയമംഗലം, രമേശ്‌ വെളിനേഴി, ധനേശ്‌, തുടങ്ങിയവർ ചിത്ര രചന നടത്തി. മലയാള സാഹിത്യത്തിൽ പുറത്ത്‌ നിന്നും കടം കൊണ്ട അസ്ഥിത്വവാദ കഥകളെ തഴയപ്പെട്ട കാലത്ത്‌ സ്വന്തം മണ്ണിൽ നിന്നുകൊണ്ട്‌ കഥയെഴുതി നിവർന്ന് നിന്ന കഥാകാരനാണ്‌ ടി. പത്മനാഭനെന്ന് പി.കെ. പാറക്കടവ്‌ പറഞ്ഞു. സാംസ്കാരിക സംഗമത്തിൽ കെ.കെ.മൊയ്തീൻ കോയ, ഷീല പോൾ, ജാസിം മുഹമ്മദ്‌, സദാശിവൻ അമ്പലമേട്‌, വനിത വിനോദ്‌, കുമാർ ചടയമംഗലം, വെള്ളിയോടൻ, തുടങ്ങിയവർ സംസാരിച്ചു. സലീം അയ്യനത്ത്‌ അധ്യക്ഷത വഹിച്ചു.

വിജു സി പറവൂർ സ്വാഗതം പറഞ്ഞു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ പി.കെ പാറക്കടവിനെയും, റാക്ക് ഫൈന്‍ ആര്‍ട്സ് ഫെസ്​റ്റ്​ അവാര്‍ഡ് ജേതാവ്  സദാശിവൻ അമ്പലമേട്‌ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ടി.പത്മനാഭൻ കഥകളെ ആസ്പദമാക്കി നടന്ന ചർച്ച പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ദീപ ചിറയിൽ മോഡറേറ്ററായിരുന്നു. വെള്ളിയോടൻ, ഗഫൂർ പട്ടാമ്പി, ഇ.കെ ദിനേശൻ, നിസാർ ഇബ്രാഹീം, സദാശിവൻ അമ്പലമേട്‌, സുനിൽ രാജ്‌, റാം, അസി എന്നിവർ സംസാരിച്ചു.

Tags:    
News Summary - Pravasam-samskarika pravarthanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT