റാസൽഖൈമ: എസ്.എസ്.എൽ.സി പരീക്ഷയിൽ സമ്പൂർണ എ പ്ലസ് നേടിയ മകന് സർപ്രൈസ് സമ്മാനവുമായി നാട്ടിലേക്ക് തിരിക്കാൻ വിമാനത്താവളത്തിലെത്തിയ പിതാവ് കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് കുറ്റ്യാടി കായക്കൊടി പരേതരായ കണാരന്‍ മഞ്ചക്കല്‍ ^- ജാനു ദമ്പതികളുടെ മകന്‍ പവിത്രനാണ് (50) റാസൽഖൈമയിലെ വിമാനത്താവളത്തിൽ കുഴഞ്ഞ് വീണ് മരിച്ചു.
മൂന്ന് മാസമായി ജോലി ഇല്ലാതെ കഴിയുകയായിരുന്ന പവിത്രൻ മകെൻറ തിളങ്ങുന്ന വിജയവാർത്തയറിഞ്ഞു മകന് സമ്മാനിക്കാൻ പുതിയ ഫോൺ വാങ്ങിയാണ് നാട്ടിലേക്ക് തിരിക്കാൻ ഒരുക്കിയതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മരണശേഷം നടന്ന പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൃതദേഹം ബുധനാഴ്ച്ച വൈകീട്ട് നാല് മണിയോടെ റാസല്‍ഖൈമയില്‍ സംസ്കരിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
11.40ന് കോഴിക്കോട്ടേക്കുള്ള സ്പൈസ് ജെറ്റില്‍ യാത്രയാകാന്‍ അജ്മാനില്‍നിന്ന് ബസ് മാര്‍ഗം എത്തിയതാണ് പവിത്രന്‍. രണ്ട് വര്‍ഷം മുമ്പ് യു.എ.ഇയിലത്തെിയ ഇദ്ദേഹം അജ്മാനില്‍ സ്വർണപ്പണിക്കാരനായിരുന്നു. നാല് മാസമായി ജോലിയുണ്ടായിരുന്നില്ല.
റാക് ചേതന പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് വിമാന ടിക്കറ്റ് തരപ്പെടുത്തിയത്. മകൻ ധനൂപിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ആയിരുന്നു. ഭർത്താവിന് ക്വാറൻറീൻ ഒരുക്കി കാത്തിരിക്കുകയായിരുന്നു ഭാര്യ സുമിത്ര.
അയല്‍വാസിയില്‍ പണം കടം വാങ്ങിയാണ് എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്സിക്ക് സൗകര്യം ഒരുക്കിയിരുന്നത്. മക്കള്‍: ധനുഷ, ധനൂപ്, ധമന്യ. സഹോദരങ്ങള്‍: രവീന്ദ്രന്‍, ശോഭ.
പവിത്രെൻറ മകെൻറ വിദ്യാഭ്യാസ ചിലവ് ഷംഷീർ വയലിൽ ഏറ്റെടുത്തു
ദുബൈ: എസ്.എസ്.എൽ.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ മകന് സമ്മാനവുമായി നാട്ടിലേക്ക് പുറപ്പെടാൻ വിമാനത്താവളത്തിലെത്തിയപ്പോൾ കുഴഞ്ഞു വീണ് മരിച്ച കോഴിക്കോട് കുറ്റ്യാടി കായക്കൊടി സ്വദേശി പവിത്രെൻറ കുടുംബത്തിന് സഹായ ഹസ്തവുമായി വി.പി.എസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ.
പവിത്രെൻറ മകൻ ധനൂപിെൻറ പ്ലസ്‌ടു, ഡിഗ്രി പഠന ചിലവുകൾ ഡോ. ഷംഷീർ വഹിക്കും. ഇതിനായി അടിയന്തര സഹായമായി അഞ്ചു ലക്ഷം രൂപ കുടുംബത്തിന് കൈമാറും. അത്താണി നഷട്മായി ദുരിതത്തിലായ കുടുംബത്തിന് ദേശീയ ഡോക്ടേഴ്‌സ് ദിനത്തിലാണ് ഡോ. ഷംഷീർ വയലിൽ പിന്തുണയുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.