പ്രവാസി ഇന്ത്യ അബൂദബി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമം

ഗുജറാത്ത് വംശഹത്യയും ബുള്‍ഡോസര്‍ രാജും: പ്രവാസി ഇന്ത്യ ഐക്യദാര്‍ഢ്യ സംഗമം

അബൂദബി: ഗുജറാത്ത് വംശഹത്യയും ബുള്‍ഡോസര്‍ രാജിനുമെതിരെ പോരാടുന്നവരെ വേട്ടയാടുന്ന ഭീകരത അവസാനിപ്പിക്കുക എന്ന തലക്കെട്ടില്‍ പ്രവാസി ഇന്ത്യ അബൂദബി, ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകരായ ടീസ്റ്റ സെറ്റല്‍വാദ്, ആര്‍.ബി. ശ്രീകുമാര്‍, മുഹമ്മദ് സുബൈര്‍ എന്നിവരെ സംഘ്പരിവാര്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിക്കുന്നതായും ഇവര്‍ക്ക് ഐക്യദാർഢ്യം അറിയിക്കുന്നതായും പ്രവാസി ഇന്ത്യ അബൂദബി പ്രസിഡന്‍റ് റിയാസ് അഭിപ്രായപ്പെട്ടു. സാമൂഹിക പ്രവര്‍ത്തകന്‍ നൗഷാദ് പൈങ്ങോട്ടായി വിഷയം അവതരിപ്പിച്ചു.

മനുഷ്യാവകാശ പ്രവര്‍ത്തകരായ ടീസ്റ്റ സെറ്റല്‍വാദും ആര്‍.ബി. ശ്രീകുമാറും നാനാവതി കമീഷന്‍റെ മുമ്പാകെ വിളിച്ചുപറഞ്ഞ സത്യങ്ങള്‍ എന്തുകൊണ്ട് സുപ്രീം കോടതിയില്‍ രേഖയായില്ല എന്ന് ചോദിച്ചാല്‍, രാജ്യത്തിന്‍റെ അവസാനത്തെ അത്താണിയായി പ്രതീക്ഷിച്ചിരുന്ന സംവിധാനങ്ങള്‍ക്ക് എത്രമാത്രം ഭയം പിടികൂടിയിരിക്കുന്നു എന്ന് വളരെ ലളിതമായി നമുക്ക് ചിന്തിച്ചാല്‍ മനസ്സിലാക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.എം.സി.സിയെ പ്രതിനിധാനംചെയ്ത് വൈസ് പ്രസിഡന്‍റ് ആലം മുഹമ്മദ് പങ്കെടുത്തു. ഫാസിസത്തിനെതിരെ നമുക്കെല്ലാവര്‍ക്കും ഒന്നിച്ചിരിക്കാന്‍ പറ്റുക എന്നതാണ് പോരാട്ടത്തിന്‍റെ ആദ്യത്തെ പടിയെന്ന് അദ്ദേഹം പറഞ്ഞു.

എന്‍.കെ. ഇസ്മായില്‍ ഐ.സി.സിയെ പ്രതിനിധാനംചെയ്ത് സംസാരിച്ചു. ഐക്യദാര്‍ഢ്യ സംഗമത്തില്‍ കേരള സാംസ്‌കാരിക വേദി എക്‌സിക്യൂട്ടിവ് അംഗം യൂനുസ് ഖാന്‍, പ്രവാസി ശ്രീ അബൂദബി പ്രസിഡൻറ് നസ്രീന്‍ യാസിര്‍, യൂത്ത് ഇന്ത്യ പ്രസിഡൻറ് അനസ് പാലക്കാട്, യൂത്ത് ഇന്ത്യ പ്രതിനിധികളായ സാബിര്‍, ഒമര്‍ മുഖ്താര്‍ എന്നിവര്‍ സംസാരിച്ചു. പ്രവാസി ഇന്ത്യ എക്‌സിക്യൂട്ടിവ് മെംബര്‍ കബീര്‍ വള്ളക്കടവ് സമാപന പ്രഭാഷണം നടത്തി.

Tags:    
News Summary - Pravasi India Abu Dhabi Solidarity Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.