ദുബൈ: കേന്ദ്ര ബജറ്റിലൂടെ ഹിന്ദുത്വ രാഷ്ട്രീയത്തെയും കോർപറേറ്റ് വിധേയത്വത്തെയും അടിയുറപ്പിക്കുകയും പ്രവാസി സമൂഹത്തോട് കടുത്ത അവഗണന തുടരുകയുമാണ് ചെയ്യുന്നതെന്ന് പ്രവാസി ഇന്ത്യ ആരോപിച്ചു. അതോടൊപ്പം കേരളത്തിന് നേരേ കഴിഞ്ഞ 10 വർഷമായി തുടരുന്ന കടുത്ത അവഗണന ഇടക്കാല ബജറ്റിലും കാണാം.
കാലാവധി അവസാനിക്കാൻ പോകുന്ന സർക്കാർ അവതരിപ്പിച്ച ബജറ്റ് പൊള്ളയായതും ഹിന്ദുത്വ രാഷ്ട്രീയ പ്രഖ്യാപനവും മാത്രമാണ്.
ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ലായ മതേതരത്വത്തെ സമ്പൂർണമായി ഹനിച്ച സർക്കാറാണ് മോദി സർക്കാർ.
പ്രവാസി സമൂഹത്തിന് നിലവിൽ ഉണ്ടായിരുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും എടുത്തുകളഞ്ഞ് ജീവിതം കൂടുതൽ ദുസ്സഹമാക്കുകയായിരുന്നു മോദി സർക്കാറെന്നും അവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.