ദുബൈ: ഒേട്ടറെ പുതുമകളും ആകർഷകമായ ആനുകൂല്യങ്ങളും ഉൾക്കൊള്ളിച്ച് നടപ്പാക്കുന്ന കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി ഡിസംബറിൽ തുടങ്ങും. നാടിെൻറ വികസന പ്രക്രിയയിൽ പ്രവാസികളുടെ പങ്കാളിത്തം കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ഉതകും വിധമാണ് ചിട്ടി ക്രമീകരിച്ചിരിക്കുന്നതെന്ന് കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ് ദുബൈയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആദ്യ വർഷം ലക്ഷം പേർ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു വർഷം െകാണ്ട് 10000 കോടി രൂപ സ്വരൂപിക്കാനാവും.ഇൗ തുക കിഫ്ബി ബോണ്ടിൽ നിക്ഷേപിക്കും. മലയോര^തീരദേശ ഹൈവേകളുെട നിർമാണത്തിനാണ് തുക വിനിയോഗിക്കുക.
10 ലക്ഷംരൂപ പരമാവധി തിക വരുന്ന ചിട്ടികളാണ് ആദ്യഘട്ടത്തിൽ നടത്തുക. എൽ.െഎ.സിയുമായി ചേർന്ന് ചിട്ടി ഇടപാടുകാർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തും. ചിട്ടി കാലാവധിക്കിടയിൽ മരണപ്പെടുകയോ അംഗവൈകല്യം മൂലം േജാലി നഷ്ടപ്പെടുകയോ ചെയ്താൽ ബാക്കി തവണകൾ ഇൻഷുറൻസ് പ്രീമിയം വഴി ലഭ്യമാക്കും. വിദേശത്ത് മരിക്കുന്ന ചിട്ടി ഇടപാടുകാരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് , കൂടെ യാത്ര ചെയ്യുന്നയാളുടെ ടിക്കറ്റ് ചാർജുൾപ്പെടെ കെ.എസ്.എഫ്.ഇ വഹിക്കും.
കെ.എസ്.എഫ്.ഇ എം.ഡി. എ. പുരുഷോത്തമൻ, സംസ്ഥാന അഡീഷനൽ െസക്രട്ടറി ജോർജ് തോമസ്, ഡോ.പി.വി.ഉണ്ണികൃഷ്ണൻ (സി.ഡിറ്റ്), കെ.എസ്.എഫ്.ഇ ജനറൽ മാനേജർ സുബ്രഹ്മണ്യൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംസാരിച്ചു. മണി എക്സ്ചേഞ്ചുകൾ, പ്രവാസി സംഘടനകൾ, മലയാളികൾ കൂടുതലുള്ള സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് ചിട്ടി അംഗങ്ങളെ ചേർക്കുന്നതിന് സാധുത ആരായും. ആലോചനാ യോഗം നാളെ രാത്രി ഏഴിന് ദുബൈ ഫെയർമോണ്ട് ഹോട്ടലിലും നാലാം തീയതി ൈവകീട്ട് ഏഴിന് അബൂദബി ഇന്ത്യ സോഷ്യൽ ആൻറ് കൾച്ചറൽ സെൻററിലും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.