?????????????? ???????????? ??????? ?.??. ????

പ്രവാസി ക്ഷേമ പദ്ധതികളിൽ ബോധവത്​കരണം ആവശ്യം –മന്ത്രി എ.കെ. ബാലൻ

അബൂദബി: പ്രവാസി ക്ഷേമപദ്ധതികളെ കുറിച്ച്​ പ്രവാസികളിൽ കൂടുതൽ ബോധവത്​കരണം നടത്തേണ്ടത്​ ആവശ്യമാണെന്ന്​ കേരള പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ-സാംസ്​കാരിക മന്ത്രി എ​.കെ. ബാലൻ പറഞ്ഞു. അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ്​ കൾച്ചറൽ സ​​​െൻററിൽ ​ (​െഎ.എസ്​.സി) പ്രവാസികളുമായി സംവദിക്കവേയാണ്​ അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്​. 

നോർക്കയുടെ കീഴിലുള്ള ക്ഷേമപദ്ധതികളെ കുറിച്ച്​ പലർക്കും അറിയില്ല. പ്രവാസം കഴിഞ്ഞ്​ തിരിച്ചുവരുന്നവരുടെ പുനരധിവാസത്തിന്​ നോർക്കക്ക്​ കീഴിൽ പദ്ധതി നിലവിലുണ്ട്​. തൊഴിൽസംരംഭകർക്ക്​ പരമാവധി 20 ലക്ഷം രൂപ വരെ വായ്​പ കൊടുക്കുന്നതാണ്​ പദ്ധതി. അതിൽ 15 ശതമാനം സബ്​സിഡിയുണ്ട്​. 15734 അപേക്ഷകളാണ്​ ഇതിൽ ബാങ്കുകൾക്ക്​ ശിപാർശ ചെയ്​തിട്ടുള്ളത്​. ഇതിൽ 1800ഒാളം പേർ ഇതിനകം സംരംഭങ്ങൾ തുടങ്ങിക്കഴിഞ്ഞു. വിദേശത്ത്​ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്​ കാരുണ്യ എന്ന പേരിൽ പദ്ധതിയുണ്ട്​. ലക്ഷം രൂപ ഇതിൽ സഹായം നൽകുന്നുണ്ട്​. രോഗബാധിതരായി തിരിച്ചെത്തുന്നവരെ സഹായിക്കുന്നതിനും മക്കളുടെ വിവാഹത്തിനും സഹായം നൽകുന്നുണ്ട്​. ബാക്ക്​വാഡ്​ കമ്യൂണിറ്റി ഡെവലപ്​മ​​​െൻറ്​ കോർപറേഷനും ലളിതമായ വ്യവസ്​ഥയിൽ വായ്​പ ലഭ്യമാക്കുന്നുണ്ട്​. പലർക്കും ഇക്കാര്യം അറിയില്ല. എല്ലാ ജില്ലകളിലും ഇതി​​​​െൻറ ഒാഫിസുണ്ട്​. പെൻഷനടക്കുമുള്ള ആനുകൂല്യങ്ങളും പ്രവാസികൾക്ക്​ ഉണ്ട്​. പ്രവാസികളുടെ ക്ഷേമത്തിന്​ ആഗോള പ്രവാസി സഭ ചേരാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്​. ​ഗ്ലോബൽ കേരള സാസ്​കാരികോത്സവം നടത്താനും തീരുമാനമുണ്ട്​. ഇതിന്​ കഴിഞ്ഞ ബ​ജറ്റിൽ ആറര കോടി രൂപ വകയിരുത്തി.

സർക്കാറി​​​​െൻറ പദ്ധതികൾ പ്രവാസികളിലേക്ക്​ എത്തുന്നില്ലെന്നും പ്രവാസികളുടെ പ്രശ്​നങ്ങൾ കൃത്യമായി സർക്കാറിന്​ ശ്രദ്ധിക്കാൻ സാധിക്കുന്നില്ലെന്നും കെ.ബി. ഗണേഷ്​ കുമാർ എം.എൽ.എ പറഞ്ഞു.   പ്രവാസികളുടെ ഒരു വിവരശേഖരം ഉണ്ടാക്കുക എന്നതാണ്​ ഇതിന്​ പരിഹാരം. വയലാർ രവി കേന്ദ്ര പ്രവാസികാര്യ മന്ത്രിയായിരുന്നപ്പോൾ ഡൽഹിയിൽ പോയി ഇക്കാര്യം അവതരിപ്പിച്ചതാണ്​. ഇതിനായി ഒരു വെബ്​സൈറ്റ്​ ഉണ്ടാക്കുക എന്നതാണ്​ എ​​​​െൻറ ആശയം. അത്​ കേന്ദ്ര സർക്കാറിനും നോർക്കക്കും ചെയ്യാവുന്നതാണ്​. നോർക്ക ഇത്​ ആരംഭിക്കണമെന്നാവശ്യപ്പെട്ട്​ നിയമസഭയിൽ ഞാൻ രണ്ട്​ തവണ പ്രസംഗിച്ചിട്ടുണ്ട്​. ഇൗ വെബ്​​ൈസറ്റിൽ ഒാരോ പ്രവാസിയെയും രജിസ്​റ്റർ ചെയ്യണം. പ്രവാസികൾക്ക്​ സർക്കാറിനോടും സർക്കാറിന്​ പ്രവാസികളോടും ഇതു വഴി ആശയവിനിമയം നടത്താമെന്നും ഗണേഷ്​കുമാർ പറഞ്ഞു. 

പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ മക്കൾക്ക്​ പ്രവേശനം ലഭിക്ക​ാതെ വരുന്നത്​ സി.ബി.എസ്​.ഇ അൺ എയ്​ഡഡ്​ സ്​കൂളുകളിലാണെന്ന്​ എ. പ്രദീപ്​ കുമാർ എം.എൽ.എ പറഞ്ഞു. അത്​ അതത്​ മാനേജ്​മ​​​െൻറുകളുടെ ഇഷ്​ടമാണ്​. അതിൽ സർക്കാറിന്​ പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിയില്ല. സർക്കാർ സ്​കൂളിൽ ആർക്കും പ്രവേശനം നിഷേധിക്കുന്നില്ല. അപൂർവം ചില അൺ എയ്​ഡഡ്​ സ്​കൂളുകളിലും സീറ്റ്​ കിട്ടാൻ പ്രയാസമുണ്ടായിരിക്കുമെന്ന്​ പ്രദീപ്​ കുമാർ പറഞ്ഞു.
പ്രവാസികളും നാട്ടിലുള്ളവരും ചേർന്ന്​ ഫാർമേഴ്​സ്​ പ്രൊഡ്യൂസർ കമ്പനി ഉണ്ടാക്കിയാൽ ഇവി​േടക്ക്​ വേണ്ട ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കാൻ സാധിക്കുമെന്ന്​ കെ. കൃഷ്​ണൻകുട്ടി എം.എൽ.എ അഭിപ്രായപ്പെട്ടു. ഇത്​ നാട്ടിലുള്ളവർക്കും പ്രവാസികൾക്കും ഗുണകരമായിരിക്കും. തിരിച്ചുപോകുന്ന പ്രവാസികളുടെ പുനരധിവാസത്തിനും ഉപകരിക്കുമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. എം.എൽ.എമാരായ വീണ ജോർജ്​, ചിറ്റയം ഗോപകുമാർ, സണ്ണി ജോസഫ്​, വി.പി. സജീന്ദ്രൻ, അഡ്വ. എം. ഉമ്മർ എന്നിവരും സംസാരിച്ചു. ചോദ്യങ്ങൾ ചോദിച്ച പലരോടും ആവശ്യവും നിർദേശങ്ങളും എഴുതി സമർപ്പിക്കാനാണ്​ മന്ത്രി ബാലൻ ആവശ്യപ്പെട്ടത്​. െഎ.എസ്​.സി സാമൂഹിക ക്ഷേമ വിഭാഗമാണ്​ സംവാദം സംഘടിപ്പിച്ചത്​. സാമൂഹിക ക്ഷേമ വിഭാഗം ജനറൽ സെക്രട്ടറി ജയചന്ദ്രൻ നായർ ചർച്ച നിയന്ത്രിച്ചു. 

നിയമസഭയുടെ ഒാളം സൃഷ്​ടിച്ച്​ സണ്ണി ജോസഫ്​
അബൂദബി: പതിവ്​ നിയമസഭക്കകത്തെ ഒാളമുയർത്തിക്കൊണ്ട്​ പേരാവൂർ എം.എൽ.എ സണ്ണി ജോസഫ്​. ചർച്ച എ​ങ്ങനെ പുരോഗമിക്കുമെന്ന്​ ആശങ്കയുണ്ടായിരുന്നെങ്കിലും കേരള നിയമസഭയുടെ ചെറു പതിപ്പായി മാറിയെന്ന്​ പറഞ്ഞാണ്​ അദ്ദേഹം തുടങ്ങിയത്​. ഗണേഷ്​ കുമാർ സാധാരണഗതിയിൽ നിയമസഭയിൽ വന്ന്​ കാര്യമാത്ര പ്രസക്​തമായ പ്രസംഗം നടത്തി വേഗത്തിൽ പോകുന്ന വ്യക്​തിയാണ്​. അദ്ദേഹം ഇവി​െടയും അതേ പോലെ ആക്​ട്​ ചെയ്​തെന്ന്​ ഗണേഷ്​ കുമാറി​​​െൻറ അഭാവത്തിൽ സണ്ണി ജോസഫ്​ പറഞ്ഞപ്പോൾ സദസ്സിൽ ചിരി പൊട്ടി.

ഗണേഷ്​ കുമാർ മികച്ച ആക്​ടർ കൂടിയാണെന്ന്​ ആരോ ഒാർമിപ്പിച്ചതിനെ സണ്ണി ജോസഫ്​ ശരിവെക്കുകയും ചെയ്​തു. കേരള നിയമസഭയിൽനിന്ന്​ നേരത്തെ പോകുന്ന എം.എൽ.എമാരുടെ പ്രതിനിധിയായാണ്​ വീണ ജോർജ്​ നേരത്തെ പോയിക്കളഞ്ഞത്​.  കൃഷിയെ കുറിച്ച്​ ഒരു സബ്​മിഷനില്ലാതെ കേരള നിയമസഭയുടെ ദിവസം തീരുകയെന്നാൽ കെ. കൃഷ്​ണൻകുട്ടി എം.എൽ.എക്ക്​ വലിയ വിഷമമാണ്​. 

അതിനാൽ കൃഷിയിലേക്ക്​ അദ്ദേഹം നിങ്ങളുടെ എല്ലാവുടെയും ശ്രദ്ധ ക്ഷണിച്ചു. പ്രദീപ്​കുമാറിന്​ വിദ്യാഭ്യാസ മന്ത്രിയാകാൻ യോഗ്യതയു​െണ്ടന്നും അദ്ദേഹം മന്ത്രിയെ പോലെ ഇവിടെ ​പ്രവർത്തിച്ചുവെന്നും പറഞ്ഞ്​ സണ്ണി ജോസഫ്​ സംസാരം നിർത്തിയപ്പോൾ ‘എന്തൊക്കെയായാലും പ്രതിപക്ഷമില്ലായിരുന്നു കെ​േട്ടാ’ എന്ന സദസ്സിൽനിന്നു വന്ന കമൻറ്​ കൂട്ടച്ചിരിയുണർത്തി. 

 

Tags:    
News Summary - pravasi-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.