ഷാർജ: ഷാർജ പട്ടണത്തിലും ഉപനഗരങ്ങളായ ഖോർഫക്കാൻ, കൽബ, ദിബ്ബ അൽ ഹിസ്ൻ, അൽ ദൈദ്, ഹംറിയ എന്നിവിടങ്ങളിലായി നടക്കുന്ന പൈതൃകോത്സവത്തിന്റെ അവസാന മിനുക്കുപണി പൂർത്തിയായതായി ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് ചെയർമാനും 19ാം ഷാർജ ഹെറിറ്റേജ് ഡേയ്സിന്റെ ഹയർ കമ്മിറ്റി ചെയർമാനുമായ ഡോ. അബ്ദുൽ അസീസ് അൽ മുസല്ലം പറഞ്ഞു. 'പൈതൃകവും ഭാവിയും' എന്ന ശീർഷകത്തിൽ നടക്കുന്ന ഉത്സവം മാർച്ച് 10ന് ആരംഭിച്ച് 28വരെ നീണ്ടുനിൽക്കും.
ഷാർജ പൈതൃകദിനങ്ങൾക്ക് എല്ലാ പ്രദേശങ്ങളും നഗരങ്ങളും ആതിഥേയത്വം വഹിക്കും. 2003ലാണ് പൈതൃകോത്സവം ആരംഭിച്ചത്. പിന്നീട് ഹാർട്ട് ഓഫ് ഷാർജയിൽ ലോക പൈതൃകത്തെ ഒരുമിപ്പിച്ചുകൊണ്ട് വർഷംതോറും നടത്തുന്ന ആഗോള സാംസ്കാരിക പൈതൃകോത്സവമായി പരിണമിക്കുകയായിരുന്നു പരമ്പരാഗതോത്സവം.
പുതിയ തലമുറയെ അവരുടെ മുത്തശ്ശിമാരുടെ ഭൂതകാലത്തെ പരിചയപ്പെടുത്തുന്നതിനും ഭൗതികവും സാംസ്കാരികവുമായ പൈതൃകത്തെ കുറിച്ച് പഠിക്കുന്നതിനും സഹായിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.