ദുബൈ: യു.എ.ഇ ദേശീയദിന ആഘോഷത്തിന്റെ ഭാഗമായി നടത്താറുള്ള പ്രവാസത്തിലെ നാട്ടുത്സവമായ കേരളോത്സവം 2023നുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി ഭാരവാഹികൾ അറിയിച്ചു. സല്യൂട്ടിങ് യു.എ.ഇ എന്ന മുദ്രാവാക്യത്തോടെയാണ് കേരളോത്സവം നടത്തിവരുന്നത്. ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ വൈകീട്ട് അഞ്ചു മുതൽ ദുബൈ ഖിസൈസ് ലുലു ഹൈപ്പർ മാർക്കറ്റിന് സമീപമുള്ള ക്രസന്റ് ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിലാണ് ഉത്സവം അരങ്ങേറുന്നത്.
കേരളോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം ദുബൈ അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കേരള സർക്കാർ ഖാദി ആൻഡ് ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിച്ചു.
രക്ഷാധികാരി എൻ.കെ. കുഞ്ഞഹമ്മദ്, രാജൻ മാഹി, ജനറൽ കൺവീനർ കെ.വി. സജീവൻ, പരസ്യ വിഭാഗം കൺവീനർ റിയാസ് സി.കെ, ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, പ്രസിഡന്റ് ഷിജു ബഷീർ, വൈസ് പ്രസിഡന്റ് ജയപ്രകാശ്, ട്രഷറർ സന്തോഷ് മാടാരി, സെക്രട്ടറിമാരായ ബിജു വാസുദേവൻ, ലത, ജോയന്റ് ട്രഷറർ പ്രജോഷ്, സംഘാടക സമിതി അംഗങ്ങൾ ആയ അനീഷ് മണ്ണാർക്കാട്, മോഹനൻ മൊറാഴ, സി.സി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
ആദ്യദിനം പ്രശസ്ത ഗായകരായ ആര്യ ദയാൽ, സച്ചിൻ വാര്യർ, അനന്തു ഗോപി എന്നിവർ നയിക്കുന്ന ഗാനമേളയും രണ്ടാം ദിനം പ്രശസ്ത നാടൻപാട്ടുകലാകാരി പ്രസീത ചാലക്കുടിയുടെ പതി ഫോക് തിയറ്ററിന്റെ പരിപാടിയും അരങ്ങേറും. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.