സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം ല​ക്ഷം ക​ട​ന്നു

ദു​ബൈ: രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി യു.​എ.​ഇ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം ല​ക്ഷം പി​ന്നി​ട്ടു. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ആ​കെ സ്വ​ദേ​ശി​ക​ളി​ൽ 70,000 പേ​രും യു.​എ.​ഇ ​പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ ര​ണ്ട​ര വ​ർ​ഷം മു​മ്പ്​ ‘നാ​ഫി​സ്​’ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​തി​ന്​ ശേ​ഷ​മാ​ണെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. ഇ​മാ​റാ​ത്തി പൗ​ര​ന്മാ​രെ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​ണ്​ ‘നാ​ഫി​സ്​’.

രാ​ജ്യ​ത്തെ 20,000ത്തി​ലേ​റെ ക​മ്പ​നി​ക​ളി​ലാ​യാ​ണ്​ സ്വ​ദേ​ശി​ക​ൾ​ക്ക്​ നി​യ​മ​നം ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന്​ നേ​ര​ത്തേ മാ​ന​വ​വി​ഭ​വ ശേ​ഷി, എ​മി​റ​​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. 2026ഓ​ടെ രാ​ജ്യ​ത്തെ 50ലേ​റെ ​ജീ​വ​ന​ക്കാ​രു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ 10 ശ​ത​മാ​നം സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്കാ​നാ​ണ്​ എ​മി​റ​റ്റൈ​സേ​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഓ​രോ വ​ർ​ഷ​വും ര​ണ്ട്​ ശ​ത​മാ​നം വീ​ത​മാ​ണ്​ നി​യ​മ​നം ന​ട​ത്തേ​ണ്ട​ത്. വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ഒ​രു ശ​ത​മാ​ന​വും ര​ണ്ടാം പ​കു​തി​യി​ൽ ബാ​ക്കി​യും നി​യ​മി​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്.

ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ പ​കു​തി​യി​ലെ നി​യ​മ​നം ജൂ​ൺ 30ന്​ ​പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. നി​യ​മ​നം പൂ​ർ​ത്തി​യാ​ക്കി എ​മി​റ​റ്റൈ​സേ​ഷ​ൻ ടാ​ർ​ഗ​റ്റ്​ പൂ​ർ​ത്തി​യാ​കാ​ത്ത സ്ഥാ​പ​ന​ങ്ങ​ളെ ജൂ​ലൈ ഒ​ന്നു​മു​ത​ൽ പ​രി​ശോ​ധി​ച്ച്​ പി​ഴ ചു​മ​ത്തു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഈ ​വ​ർ​ഷം മു​ത​ൽ 20 മു​ത​ൽ 49 വ​രെ ജീ​വ​ന​ക്കാ​രു​ള്ള ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളി​ലും ഒ​രു സ്വ​ദേ​ശി​യെ എ​ങ്കി​ലും നി​യ​മി​ച്ചി​രി​ക്ക​ണം എ​ന്ന യു.​എ.​ഇ മ​ന്ത്രി​സ​ഭ തീ​രു​മാ​ന​വും മ​ന്ത്രാ​ല​യം ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ 2025ൽ ​മ​റ്റൊ​രു സ്വ​ദേ​ശി​യെ കൂ​ടി നി​യ​മി​ക്ക​ണം. അ​തു​വ​ഴി ര​ണ്ടു​വ​ർ​ഷ​ത്തി​ന​കം ര​ണ്ട് ഇ​മാ​റാ​ത്തി​ക​ളെ​യെ​ങ്കി​ലും ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി നി​യ​മി​ക്കും.

Tags:    
News Summary - private sector, the number of nationals crossed one lakh.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.