ഇന്ത്യ 78ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, വിദേശമണ്ണിൽ ജീവിക്കുന്ന എന്നെപ്പോലെയുള്ള എണ്ണമറ്റ ഇന്ത്യക്കാർ രാജ്യത്തിന്റെ ശ്രദ്ധേയമായ വിജയ പ്രയാണത്തെയോർത്ത് അഭിമാനിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047ഓടെ ഇന്ത്യയെ സമ്പൂർണ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള കൂട്ടായ അഭിലാഷത്തെ ഉൾക്കൊള്ളുന്നതാണ് ‘വികസിത് ഭാരത്’ എന്ന പ്രമേയം.
1970കളിൽ ആരംഭിച്ച ഇന്ത്യയും യു.എ.ഇയും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തമായി തുടരുകയാണ്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോകുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) ഇരുരാജ്യങ്ങളും തമ്മിലെ ആഴത്തിലുള്ള ബന്ധത്തിന്റെ തെളിവാണ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംസ്കാരിക വിനിമയത്തിന്റെ മികച്ച ഉദാഹരണമാണ് യു.എ.ഇയിൽ അടുത്തിടെ ഇന്ത്യൻ പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ച പശ്ചിമേഷ്യയിലെ ഹിന്ദു ക്ഷേത്രം. ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ വാഗ്ദാനങ്ങളും സാധ്യതകളും നിറഞ്ഞ ഒരു ഭാവിക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. ശക്തമായ അന്താരാഷ്ട്ര പങ്കാളിത്തത്തിലൂടെ ഈ സ്വപ്നം സാക്ഷാത്കരിക്കാനുള്ള വഴിയിലാണ് ഞങ്ങൾ -ഡോ. ആസാദ് മൂപ്പൻ (സ്ഥാപക ചെയർമാൻ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.