ദുബൈ: ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി യു.എ.ഇയിലെത്തി. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചാണ് ഇരുനേതാക്കളും ചർച്ച ചെയ്തത്.
ഉപരോധത്തിന് ശേഷം ആദ്യമായാണ് ഖത്തർ മന്ത്രി യു.എ.ഇയിൽ എത്തുന്നത്. ജനുവരിയിൽ ഉപരോധം നീക്കിയ ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള തുടർച്ചയായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ആഗസ്റ്റിൽ യു.എ.ഇ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശൈഖ് തഹനൂൻ ബിൻ സായിദ് ആൽ നഹ്യാൻ ദോഹയിൽ എത്തി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുമായി ചർച്ച നടത്തിയിരുന്നു.
ഇതിന് പിന്നാലെ സൗദിയിലെ ചെങ്കടൽ തീരത്ത് ഇരുനേതാക്കളും സൗദി കിരീടാവകാശിക്കൊപ്പം നിൽക്കുന്ന ചിത്രവും വൈറലായിരുന്നു. ദുബൈ എക്സ്പോയിലെ പ്രധാന പവലിയനുകളിലൊന്നാണ് ഖത്തറിേൻറത്. യു.എ.ഇയിൽ എക്സ്പോയും ഖത്തറിൽ ലോകകപ്പും നടക്കുന്ന പശ്ചാത്തലത്തിൽ ഖത്തർ വിദേശകാര്യ മന്ത്രിയുടെ സന്ദർശനം വ്യാപാര, വ്യവസായ രംഗത്തെ സഹകരണത്തിനും ഉപകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.