എലിസബത്ത് രാജ്ഞി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനൊപ്പം

'ഇവ ശൈഖ് മുഹമ്മദിന്‍റെ കുതിരകളാണോ..'

ദുബൈ: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ യു.എ.ഇയുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന ഒരു സംഭവം കഴിഞ്ഞ ദിവസം ദുബൈ പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുകയുണ്ടായി. 2019ൽ യു.കെയിലെ ഏറ്റവും വലിയ കുതിര പ്രദർശനമായ റോയൽ ബ്രിട്ടീഷ് വിൻഡ്‌സർ ഷോയിൽ ദുബൈ പൊലീസിന്‍റെ ഒരു വിങ് പങ്കെടുത്തിരുന്നു. കുതിരസവാരി വിഭാഗം രാജ്ഞിയെ ആകർഷിക്കുക മാത്രമല്ല ഇവയെ സന്ദർശിക്കാൻ അവർ നേരിട്ടെത്തുകയും ചെയ്തു. ദുബൈ പൊലീസിലെ ഊർജസ്വലരായ കുതിരകളെ കണ്ടപ്പോൾ ഉദ്യോഗസ്ഥനോട് രാജ്ഞിയുടെ ആദ്യ ചോദ്യം, 'ഇതൊക്കെ ശൈഖ് മുഹമ്മദിന്‍റെ കുതിരകളാണോ..' എന്നായിരുന്നു. കുതിരയോട്ടത്തിന് ഉപയോഗിച്ചിരുന്ന കുതിരകളാണെന്ന് മറുപടി നൽകിയപ്പോൾ അവർ ബ്രിട്ടീഷ് ഉദ്യോഗസ്ഥനോട് ഇതുസംബന്ധിച്ച് സംസാരിക്കുകയും ചെയ്തു. ഡ്രമ്മിന്‍റെയും മറ്റും ശബ്ദഘോഷങ്ങൾക്കിടയിൽ ശാന്തരായി നിൽക്കുന്ന ദുബൈ പൊലീസിന്‍റെ കുതിരകൾ രാജ്ഞിയെ അത്ഭുതപ്പെടുത്തിയതായും മൗണ്ടഡ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് ഇസ അൽ അദാബ് ഓർമിക്കുന്നു.


Tags:    
News Summary - Queen Elizabeth Commemoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.