റേഡിയോ കേരളത്തിന്‍റെ ലോക്സഭ ഗ്യാലപ് പോൾ

ദുബൈ: ലോക്സഭാ ഇലക്ഷൻ പ്രമാണിച്ച് റേഡിയോ കേരളം 1476 എ.എം പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന ഗ്യാലപ് പോൾ ആരംഭിച്ചു. വാട്സാപ്പിലൂടെ ഏപ്രിൽ 26ന് നാട്ടിൽ വോട്ടെടുപ്പ് കഴിയുന്ന സമയം വരെ ഗ്യാലപ് പോളിൽ പങ്കെടുക്കാം. ഏപ്രിൽ 27 രാവിലെ 10ന് റേഡിയോ കേരളത്തിലൂടെ തത്സമയം ഫലം പ്രഖ്യാപിക്കും.പ്രവാസിയായ ഏതൊരാൾക്കും സ്വന്തം മണ്ഡലത്തിൽ ആര് ജയിക്കണമെന്ന് ഇതിലൂടെ നിർദ്ദേശിക്കാം. അതിനായി 'VOTE' എന്ന് +971508281476 എന്ന നമ്പറിലേക്ക് വാട്സാപ്പ് മെസേജ് ചെയ്യുക. തുടർന്ന് സ്വന്തം മണ്ഡലം തിരഞ്ഞെടുത്ത് ഇഷ്ടപ്പെട്ട സ്ഥാനാർഥിക്ക് വോട്ട് രേഖപ്പെടുത്തുക. ഗ്യാലപ് പോൾ പൂർണമായും മലയാളത്തിലാണ്. ഗ്യാലപ് പോളിൽ വ്യക്തിവിവരങ്ങൾ സുരക്ഷിതവുമാണ്.

Tags:    
News Summary - Radio Kerala's Lok Sabha Gallup Poll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.