ദുബൈ: രാജ്യത്ത് ദുബൈ, ഷാർജ, അജ്മാൻ എന്നീ എമിറേറ്റുകളിലെ വിവിധയിടങ്ങളിൽ മഴ. യു.എ.ഇയുടെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റും പൊടിക്കാറ്റുമുണ്ടായി.
ഷാർജയിലെ സുഹൈല, ദുൈബയിലെ ഹത്ത, ഫുജൈറ തീരത്തിെൻറ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്തതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
മഴയിൽ വിവിധ ഭാഗങ്ങളിൽ വെള്ളം കുത്തിയൊലിക്കുന്ന ചിത്രങ്ങളും വിഡിയോകളും പലരും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വിവിധയിടങ്ങളിൽ വരുംദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട മഴയും 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനുമാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.