ദുബൈ: രാജ്യത്താകമാനം കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച മഴക്ക് ഈ ആഴ്ചയിൽ തുടർച്ചയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ശക്തമായ കാറ്റും മഴയുമാണ് വ്യാഴാഴ്ച വരെ പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച അന്തരീക്ഷം മേഘാവൃതമായിരിക്കുന്നതോടൊപ്പം മലയോര, തീരദേശ ഭാഗങ്ങളിൽ മഴ പെയ്യാനും സാധ്യതയുണ്ട്. 40 കി. മീ വേഗത്തിൽ കാറ്റുണ്ടാകുമെന്നും പൊടിക്കാറ്റ് ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. മഴ പെയ്യുന്ന സമയത്ത് വാദികളിൽനിന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്നും ജനങ്ങൾ മാറിനിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഞായറാഴ്ചയും രാജ്യത്ത് ചില ഭാഗങ്ങളിൽ ചെറുതും വലുതുമായ മഴ ലഭിച്ചിരുന്നു.
അതിനിടെ, മഴ ലഭിച്ചെങ്കിലും താപനില വരും ദിവസങ്ങളിലും പെട്ടെന്ന് കുറയാൻ സാധ്യതയില്ലെന്നാണ് പ്രവചിക്കപ്പെടുന്നത്. ദുബൈ, അൽഐൻ എന്നിവിടങ്ങളിൽ 36ഡിഗ്രി സെൽഷ്യസ് വരെയും അബൂദബിയിൽ 35ഡിഗ്രി വരെയും ചൂട് അനുഭവപ്പെടാം. നവംബർ സാധാരണ ഗതിയിൽ 30ഡിഗ്രിക്ക് താഴേക്ക് താപനില കുറയുന്ന മാസമാണ്. ഇത്തവണ മാസം അവസാനത്തോടെയാണ് താപനില ഇത്തരത്തിൽ മാറുകയുള്ളൂ എന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.