ദുബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ചയും കനത്ത മഴ ലഭിച്ചു. ദുബൈ അടക്കം മിക്ക എമിറേറ്റുകളിലും ശനിയാഴ്ചയുടെ തുടർച്ചയായി കഴിഞ്ഞ ദിവസവും രാവിലെ നല്ല മഴയാണ് പെയ്തത്. പലയിടങ്ങളിലും വാദികൾ നിറഞ്ഞൊഴുകുകയും റോഡിൽ വെള്ളം നിറയുകയും ചെയ്തു.
വരുംദിവസങ്ങളിലും മഴ സാധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കണമെന്ന് ജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ തീരദേശ, വടക്ക്, കിഴക്കൻ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ഹത്തയിലും കനത്ത മഴ പെയ്തു. പലയിടങ്ങളിലും ശക്തമായ കാറ്റും വീശി.
മഴ പെയ്യുന്ന സാഹചര്യത്തിൽ റോഡിൽ ഡ്രൈവർമാർ കൂടുതൽ ശ്രദ്ധ നൽകണമെന്നും സൂചനാ ബോർഡുകളിലെ വേഗപരിധി പാലിക്കണമെന്നും അബൂദബി പൊലീസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിലും മഴ ലഭിച്ചു. വ്യാഴാഴ്ച വരെ വിവിധ സ്ഥലങ്ങളിൽ മഴ ലഭിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.