ദുബൈ: പ്രവചിച്ചതിലും നേരത്തേയെത്തി അബൂദബിയിലും ദുബൈയിലും മഴ. ശനിയാഴ്ച പുലർച്ചെയോടെ വിവിധയിടങ്ങളിൽ ഇടത്തരം ഇടിയോടുകൂടിയ മഴ ലഭിച്ചു. നേരത്തെ ഞായറാഴ്ച മുതൽ മഴ പെയ്യുമെന്നാണ് പ്രവചിച്ചിരുന്നത്. അബൂദബിയിൽ വിവിധയിടങ്ങളിൽ വ്യത്യസ്ത തോതിലാണ് മഴ പെയ്തത്. അൽ ദഫ്റ, ബൂ ഹംറ, അബൂദബി ഐലൻഡ്, മദീന സായിദ് എന്നിവിടങ്ങളിൽ മഴ റിപ്പോർട്ട് ചെയ്തു. അതേസമയം ദുബൈയിൽ നേരിയതും ഇടത്തരവുമായ മഴയാണ് ലഭിച്ചത്. ജബൽ അലി, ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്ക്, എക്സ്പോ സിറ്റി, ബർഷയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ദുബൈ വിമാനത്താവളത്തിലും മഴ ബാധിച്ചു.
ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ച മുന്നറിയിപ്പ് അനുസരിച്ച് ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ വിവിധയിടങ്ങളിൽ മഴ ലഭിക്കും. കിഴക്ക് പടിഞ്ഞാറൻ ന്യൂനമർദം ബാധിക്കുന്നതിനാലാണ് രാജ്യത്ത് മഴ പ്രവചിക്കപ്പെടുന്നത്. രാത്രിയിലും പകൽ സമയങ്ങളിലും മിക്ക പ്രദേശങ്ങളും മേഘാവൃതമായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ ദിവസങ്ങളിൽ കനത്ത കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും പ്രക്ഷുബ്ധമായ സാഹചര്യമുണ്ടാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.