റാ​ക് ചേ​ത​ന സ്പോ​ര്‍ട്സ് മീ​റ്റ്

റാ​സ​ല്‍ഖൈ​മ: റാ​ക് ചേ​ത​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ സ്പോ​ര്‍ട്സ് മീ​റ്റ് ന​ട​ന്നു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി അ​ല്‍സ​ല സ്പോ​ര്‍ട്സ് കോം​പ്ല​ക്സി​ല്‍ ന​ട​ന്ന ക്രി​ക്ക​റ്റ്, ബാ​ഡ്​​മി​ന്‍റ​ണ്‍, ഫു​ട്ബാ​ള്‍, വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളി​ല്‍ വി​വി​ധ യൂ​നി​റ്റ് ടീ​മു​ക​ള്‍ മാ​റ്റു​ര​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ള്‍പ്പെ​ടെ മ​ത്സ​ര​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. ലോ​ക കേ​ര​ള സ​ഭാം​ഗം മോ​ഹ​ന​ന്‍ പി​ള്ള പ​താ​ക ഉ​യ​ര്‍ത്തി.

സ​മാ​പ​ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന മാ​ര്‍ച്ച്പാ​സ്റ്റി​ല്‍ ചേ​ത​ന അം​ഗ​ങ്ങ​ള്‍ അ​ണി​നി​ര​ന്നു. ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ​ലി, സ​ജി​ത്കു​മാ​ര്‍, സ​ബീ​ന റ​സ്സ​ല്‍, ല​സി സു​ജി​ത് എ​ന്നി​വ​ര്‍ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ചേ​ത​ന കോ​ര്‍ണീ​ഷ് യൂ​നി​റ്റ് ചാ​മ്പ്യ​ന്മാ​രാ​യി. ന​ഖീ​ല്‍ നോ​ര്‍ത്ത് യൂ​നി​റ്റ് ര​ണ്ടാ​മ​തെ​ത്തി. വ​നി​ത വി​ഭാ​ഗ​ത്തി​ല്‍ റൂ​ബി ഗ്രൂ​പ് ചാ​മ്പ്യ​ന്മാ​രാ​യി. ചേ​ത​ന ഭാ​ര​വാ​ഹി​ക​ളും ഫു​ഡ് എ.​ടി.​എം സ്ഥാ​പ​ക ആ​യി​ശ ഖാ​നും വി​ജ​യി​ക​ള്‍ക്ക് ട്രോ​ഫി​ക​ള്‍ സ​മ്മാ​നി​ച്ചു.

Tags:    
News Summary - Rak Chetana Sports Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.