ഫ്രീ ട്രേഡ് സോണിലൂടെ വ്യവസായ-വാണിജ്യ രംഗത്ത് പുതിയ ഉയരങ്ങള്‍ എത്തിപ്പിടിച്ച റാസല്‍ഖൈമ ഡിജിറ്റല്‍-വെര്‍ച്വല്‍ സംരംഭകര്‍ക്കായി റാക് ഇന്‍റര്‍നാഷനല്‍ കോര്‍പ്പറേറ്റ് സെന്‍റര്‍ (റാക് ഐ.സി.സി) പുതിയ സ്വതന്ത്ര വ്യാപാര മേഖല തുറക്കുന്നു. ഈ വര്‍ഷം ഡിജിറ്റല്‍ അസറ്റ്സ് ഓയാസീസ് പ്രാവര്‍ത്തികമാകുമ്പോള്‍ സ്വതന്ത്ര വ്യാപാര മേഖലയിലെ ലോകത്തിലെ തന്നെ ആദ്യ സംരംഭമെന്ന ഖ്യാതി റാസല്‍ഖൈമ കൈവരിക്കുമെന്ന് റാക് ഐ.സി.സി ആന്‍റ് ഡിജിറ്റല്‍ അസറ്റ്സ് ഓയസീസ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹുമൈദ് ബിന്‍ അബ്ദുല്ല ആല്‍ ഖാസിമി അഭിപ്രായപ്പെട്ടു.
മെറ്റാവേഴ്സ്, േബ്ലാക്ക് ചെയിന്‍, യൂട്ടിലിറ്റി ടോക്കണ്‍സ്, വെര്‍ച്വല്‍ അസ്സ് വാലറ്റ്സ്, എന്‍.എഫ്.ടി.എസ്, ഡി ആപ്പ് തുടങ്ങി വെബ് -3 അനുബന്ധ സംരംഭങ്ങള്‍ തുടങ്ങാന്‍ റാക് ഡിജിറ്റല്‍ അസറ്റ്സ് ഓയസീസിലൂടെ സാധിക്കും. നൂതന പദ്ധതി വിഭാവനം ചെയ്തത് പ്രയോഗവത്കരിക്കുന്നതിലൂടെ നവീകരണത്തിന്‍റെ പ്രഥമ സ്ഥാനമെന്ന യു.എ.ഇയുടെ പദവി ഉറപ്പിക്കുകയാണ്. പ്രാദേശികവും ദേശീയവുമെന്നതിലുപരി ലോകതലത്തിലുള്ള സംരംഭകരുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നതിന് പൂര്‍ണ പിന്തുണ നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ശൈഖ് മുഹമ്മദ് ബിന്‍ ഹുമൈദ് പറഞ്ഞു.
ഡിജിറ്റല്‍ രംഗം മാത്രം കേന്ദ്രീകരിച്ചുള്ള സ്വതന്ത്ര വ്യാപാര മേഖല ഇന്നോവേഷന്‍ ഹബ്ബ് എന്ന നിലയില്‍ യു.എ.ഇയുടെ പ്രശസ്തി വര്‍ധിപ്പിക്കുമെന്ന് റാക് ഡിജിറ്റല്‍ അസറ്റ്സ് ഒയാസിസ് സി.ഇ.ഒ ഡോ. സമീര്‍ അല്‍ അല്‍നസാരി പറഞ്ഞു. റാസല്‍ഖൈമയിലെ ബിസിനസ് സൗഹൃദ അടിസ്ഥാന സൗകര്യങ്ങള്‍, പുരോഗമനപരമായ ജീവിത ശൈലി തുടങ്ങിയവ ആഗോള സംരംഭകരെ പുതിയ ഡിജിറ്റല്‍ മരുപ്പച്ചയിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. മികച്ച ഭാവി സൃഷ്ടിക്കപ്പെടുന്നതിന് പുതിയ സമീപനങ്ങള്‍ സ്വീകരിക്കണം. ലോകത്തിലെ തിളക്കമുള്ള വെബ്-3 മനസുകളിലുള്ള നൂതന ആശയങ്ങള്‍ സുസ്ഥിരമായ സമ്പദ് വ്യവസ്ഥക്ക് മുതല്‍കൂട്ടാകും.
സംരംഭക പ്രതിഭകളുടെ പുതു തലമുറയെ ശാക്തീകരിക്കുന്നതിന് റാക് ഫ്രീട്രേഡ് സോണ്‍ ഡിജിറ്റല്‍ അസറ്റ്സ് ഓയസീസ് വഴിവെക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അഡ്വൈസറി ആന്‍റ് പ്രൊഫഷനല്‍ സര്‍വീസ്, ഹൈബ്രിഡ് വര്‍ക്സ്പേസ്, ആക്സലറേറ്റേഴ്സ് ആന്‍റ് ഇന്‍ക്യുബേറ്റേഴ്സ്, സാന്‍ഡ്ബോക്സസ്, ആക്സസ് ആന്‍റ് ഫണ്ടിങ്ങ്, എന്‍വയര്‍മെന്‍റല്‍ തുടങ്ങിവയിലൂടെ പുതിയ സംരംഭകരെ കണ്ടത്തെുന്നതിനും അവരെ പ്രോല്‍സാഹിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കുന്ന റാസല്‍ഖൈമയിലെ ഡിജിറ്റല്‍ അസറ്റ്സ് ഓയസീസിലൂടെ നേരിട്ടും അനുബന്ധമായും ഒട്ടേറെ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.