ദുബൈ: റമദാൻ മാസത്തിൽ സർക്കാർ ജീവനക്കാരുടെ ജോലി സമയം കുറച്ചുകൊണ്ട് യു.എ.ഇ പ്രഖ്യാപനം നടത്തി. രാവിലെ ഒൻപത് മുതൽ ഉച്ചക്ക് രണ്ടു മണി വരെയായി പ്രവൃത്തി സമയം നിജപ്പെടുത്തിയാണ് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻറ് ഹ്യൂമൻ റിസോഴ്സസ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. പുണ്യമാസം ഏപ്രിൽ 12 ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും അവസാന തീയതി യു.എ.ഇയുടെ ചാന്ദ്രക്കാഴ്ച നിർണയ സമിതി. സ്ഥിരീകരിക്കും. ജ്യോതിശാസ്ത്രജ്ഞർ, കോടതി ഉദ്യോഗസ്ഥർ, രാജ്യത്തെ ഇസ്ലാമിക അതോറിറ്റിയിൽ നിന്നുള്ള ഉപദേഷ്ടാക്കൾ എന്നിവരുൾക്കൊള്ളുന്നതാണ് നിർണയ സമിതി.
റമദാൻ മാസത്തിൽ പള്ളികളിൽ നടക്കുന്ന പ്രാർഥനകൾ സംബന്ധിച്ച ഏറ്റവും പുതിയ നിർദേശങ്ങൾ കഴിഞ്ഞ ദിവസം മതകാര്യവകുപ്പ് പുറത്തുവിട്ടിരുന്നു. ദുബൈയിൽ റമദാനിൽ ഇശാ പ്രാർഥനക്കായി ബാങ്ക് വിളിച്ചാൽ അഞ്ച് മിനിറ്റനകം ജമാഅത്ത് നമസ്കാരം ആരംഭിക്കണമെന്നാണ് നിർദേശം. ഇശാഉം തറാവീഹും അടക്കം അരമണിക്കൂറിൽ നമസ്കാരം പൂർത്തിയാക്കി പള്ളികൾ അടക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. കോവിഡ് മുൻകരുതലിെൻറ ഭാഗമായാണ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബ്ൾ ആക്ടിവിറ്റീസ് ഡിപാർട്ട്മെൻറ് നിർദേശം പുറപ്പെടുവിച്ചത്.
നമസ്കാരത്തിനെത്തുന്നവർ എല്ലാവരും മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിച്ച് വേണം നിരകൾ സജ്ജീകരിക്കാൻ. സ്വന്തമായി മുസല്ല കൊണ്ടുവരണം. ഹസ്തദാനവും ആേശ്ലഷണവും കൂടിചേരലുകളും ഒഴിവാക്കണം. ബാങ്ക് വിളിക്കുന്നത് മുതൽ നമസ്കാരം അവസാനിക്കുന്നത് വരെ പള്ളിയുടെ വാതിലുകൾ തുറന്നിരിക്കും. നമസ്കാരം കഴിഞ്ഞ് ആളുകൾ പുറത്തിറങ്ങിയാൽ ഉടൻ വാതിൽ അടക്കും. ഒരുനമസ്കാരം അവസാനിച്ചശേഷം രണ്ടാമത് ജമാഅത്ത് നമസ്കാരം അനുവദിക്കില്ല. ഒറ്റക്ക് പള്ളിയിലെത്തിയുള്ള നമസ്കാരവും അനുവദിക്കില്ല. ഭക്ഷണമോ ഫേസ്മാസ്കോ പോലുള്ളവ വിതരണം ചെയ്യരുത്. എന്തെങ്കിലുംഅസുഖങ്ങളുള്ളവരോ രോഗലക്ഷണമുള്ളവരോ പള്ളിയിൽ വരരുത്. റമദാനിെൻറ അവസാന പത്തിലെ ഖിയാമുലൈലയെ കുറിച്ച് സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനമെടുക്കുമെന്നും മതകാര്യ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.