റമദാൻ: ശമ്പളം നേരത്തെ നൽകാൻ ഉത്തരവ്​

അബൂദബി: റമദാൻ പ്രമാണിച്ച്​ ശമ്പളം നേരത്തെ ലഭ്യമാക്കാൻ യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാൻ നിർദേശം നൽകി.  റമദാൻ മാസത്തിന്​ വേണ്ട ഒരുക്കങ്ങൾ നടത്താൻ കുടുംബങ്ങളെ സഹായിക്കുന്നതിനാണ്​ നടപടി. ഇതു പ്രകാരം അബൂദബി എമിറേറ്റിലെ സർക്കാർ ജീവനക്കാർക്ക്​ മേയ്​ 25ന്​ ശമ്പളം നൽകണമെന്ന്​ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ ഉത്തരവ്​ പുറപ്പെടുവിച്ചു.

 ഫെഡറൽ സർക്കാർ ജീവനക്കാരുടെ ശമ്പളം, വിരമിച്ച ഉദ്യോഗസ്​ഥരുടെ പെൻഷൻ, യു.എ.ഇക്കാർക്കുള്ള സാമൂഹിക ക്ഷേമ ആനുകൂല്യങ്ങൾ എന്നിവ മേയ്​ 25ന്​ ലഭ്യമാക്കാൻ യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉത്തരവിട്ടു.

Tags:    
News Summary - ramadan: salary get early

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.