ദുബൈ: റമദാനും പെരുന്നാളിനും ആവശ്യമായ ഷോപ്പിങ് നടത്താനിറങ്ങുേമ്പാൾ സൗഭാഗ്യങ്ങളിൽ നിന്ന് അകന്നു പോയ സഹജീവികളെക്കുറിച്ച് കൂടി ഒാർമകളുണർത്തുകയും സന്തോഷത്തിെൻറ വെളിച്ചം അവർക്കു കൂടി പകർന്നു നൽകാനും പ്രേരിപ്പിക്കുകയാണ് ഒരു വിളക്കുമരം. അറേബ്യൻ സെൻറർ മാളിൽ വർണ വിളക്കുകൾ കൊണ്ട് അലംകൃതമാക്കി ഉയർത്തിയ മരത്തിനു കീഴിൽ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന എന്തും നിക്ഷേപിക്കാം.
പണം, പുസ്തകങ്ങൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ... അങ്ങിനെ എല്ലാം. ഇവ ശേഖരിച്ച് എമിറേറ്റ്സ് റെഡ്ക്രസൻറിന് കൈമാറാനാണ് പദ്ധതി. സിറിയ, യമൻ, സോമാലിയ എന്നിവിടങ്ങളിലെ അഭയാർഥി ക്യാമ്പുകളിലുള്ള 40000 ലേറെ കുഞ്ഞുങ്ങൾക്ക് ഇതിെൻറ ഗുണഫലം ലഭിക്കുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. ദുബൈ പൊലീസ് അധികൃതരുടെ പങ്കാളിത്തത്തിലാണ് റമദാൻ ആരംഭരാത്രിയിൽ തന്നെ മരം സ്ഥാപിച്ചത്. കാഴ്ചക്കാർക്ക് കണ്ണിന് തണുേപ്പകി ഇൗദ് ആഘോഷ വേള വരെ പ്രകാശമരം ഇവിടെയുണ്ടാവും. പിന്നീട് അകലങ്ങളിലുള്ള നൂറുകണക്കിന് കുഞ്ഞുജീവിതങ്ങളിലേക്ക് ആ പ്രകാശം ഒഴുകിപ്പരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.